സംസ്ഥാനത്ത് കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി.  ഇതില്‍ 200 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേര്‍ വിദേശികളാണ്. അതില്‍ 256 പേര്‍ ചികിത്സയിലുണ്ട്. 21 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 8 പേര്‍ കാസര്‍കോട്, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 1 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

 

   വൈറസ് ബാധിച്ചവരില്‍ 2 പേര്‍ നിസ്സാമുദ്ദീനില്‍ തബ്ലീഗ് പങ്കെടുത്തവരാണ്. കൊല്ലത്ത് 27 വയസ്സുള്ള ഗര്‍ഭിണിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 286 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

  ഇതില്‍ 7622 എണ്ണം നെഗറ്റീവ് റിസല്‍ട്ടാണ്. 643 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്ന് 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊറോണവൈറസ് ബാധ മൂലം സംസ്ഥാനത്ത് 1,65,934 പേര്‍ നിരീക്ഷണത്തിലാണ്. 1,65,291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

   ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ നിസാമുദ്ദീനില്‍ പോയവരാണ്. ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളിലായി രണ്ട് രോഗികളുടെ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലം നെഗറ്റീവായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് കൊവിഡ്- 19 ബാധ സ്ഥിരീകരിച്ചത് 21 പേര്‍ക്കാണ്.

 

  ഇന്നു പോസിറ്റീവായത് ഉള്‍പ്പെടെ ഇതുവരെ രോഗബാധിതരായ 200 പേര്‍ വിദേശത്തു നിന്നും വന്നതാണ്. അതില്‍ ഏഴ് പേര്‍ വിദേശികളാണ്. രോഗികളുമായി സമ്പര്‍ക്കം ബാധിച്ച 76 പേര്‍ക്ക് രോഗം കിട്ടി. കേരളത്തിലെ ഏഴ് ജില്ലകള്‍ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

 

   കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളാണ് കൊവിഡ് തീവ്രബാധിത പ്രദേശങ്ങളായി കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. റാപ്പിഡ് ടെസ്റ്റിന് കേന്ദ്രത്തോട് സഹായം അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

   മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും 28 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാര്‍ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണം.

 

  ഇവര്‍ 60 വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവരുമായി ഇടപഴകരുത്. കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  

 

  അതിനാല്‍ ആ മാധ്യമ പ്രവര്‍ത്തകരും അവരുമായി അടുത്ത് ഇടപഴകിയവരും പ്രത്യേകം സൂക്ഷിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. കാസര്‍കോട് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് രോഗബാധയ്ക്ക് സാധ്യതയുണ്ടോ എന്ന് ആശങ്കയുണ്ട്. അവിടെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ബന്ധുക്കള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

 

మరింత సమాచారం తెలుసుకోండి: