കൊറോണമൂലം ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു.

 

 

 

 

 

 

 

 

 

 

മരിച്ച മറ്റൊരാള്‍ ഡോക്ടറാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസ പച്ചീരി (80) യാണ് മരിച്ചത്.

 

 

 

 

 

 

 

 

ബര്‍മിങ്ഹാമിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സി. സിയന്ന, സ്വാന്‍സീയിലാണ് മരിച്ചത്. ഇന്നലെ മാത്രം ബ്രിട്ടണില്‍ മരിച്ചത് 563 പേരാണ്.

 

 

 

 

 

 

 

 

 

 

 

 

ലോകത്ത് ഇതുവരെ 47200ല്‍ അധികം പേര്‍ കൊറോണമൂലം മരിച്ചു. ഒന്‍പതു ലക്ഷം കടന്നിരിക്കുകയാണ് ഇപ്പോൾ രോഗബാധിതരുടെ എണ്ണം.

 

 

 

 

 

 

 

 

 

 

 

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു. അമേരിക്കയില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

 

 

 

 

 

 

 

 

 

നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൃക്തമാക്കി. 

 

 

 

 

 

 

ഇറ്റലി, സ്പയിന്‍ എന്നീ രാജ്യങ്ങളിലും രോഗം പിടിമുറുക്കിയിരിക്കുകയാണ്.

మరింత సమాచారం తెలుసుకోండి: