കോവിഡിനെതിരായ വാക്‌സിന്‍ ഗവേഷണത്തില്‍ പുതിയൊരു തുടക്കം കുറിക്കുന്നതിനായി, വൈറസിനെ നേരിടാനുള്ള രണ്ടു പരീക്ഷണ വാക്‌സിനുകള്‍ കൂടി മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് (ക്ലിനിക്കല്‍ ട്രയല്‍സ്) ചൈനയുടെ അനുമതി ലഭിച്ചു. 

 

 

 

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണു ക്ലിനിക്കല്‍ ട്രയല്‍സിന് അനുമതി നല്‍കിയതെന്നു സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വു യുവാന്‍ബിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

 

 

ബെയ്ജിങ് കേന്ദ്രമായ സിനോവക് ബയോടെക്, വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്   ബയോളജിക്കല്‍ പ്രൊഡക്ട്‌സ് ആന്‍ഡ് വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി എന്നിവ വികസിപ്പിച്ചതാണു വാക്‌സിനുകള്‍. ചൈനീസ്    സൈന്യത്തിന്റെ പിന്തുണയുള്ള മിലിറ്ററി മെഡിക്കല്‍ സയന്‍സസും ഹോങ്കോങ്ങിലെ കാന്‍സിനോ ബയോയും ചേര്‍ന്നു വികസിപ്പിച്ച വാക്‌സിന്റെ പരീക്ഷണത്തിനു  മാര്‍ച്ച് 16ന് അനുമതി നല്‍കിയിരുന്നു.

 

 

 

രണ്ടാംഘട്ട ട്രയല്‍സിനുള്ള സന്നദ്ധ സേവകരുടെ റിക്രൂട്ട്‌മെന്റ് ഈ മാസം 9ന് ആരംഭിച്ചു

.

 

രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍സ് നടപടികള്‍ക്കു തുടക്കമിടുന്ന ലോകത്തെ ആദ്യരാജ്യമാണു ചൈനയെന്നു വു യുവാന്‍ബിന്‍ അഭിപ്രായപ്പെട്ടു. 

 

യുഎസിലും റഷ്യയിലും വാക്‌സിന്‍ ഗവേഷണം പുരോഗമിക്കുകയാണ്. ഇതോടെ ചൈനയില്‍ മൂന്നു കൊറോണ വാക്‌സിനുകളുടെ ക്ലിനിക്കല്‍ ട്രയല്‍സാണു നടക്കുന്നതെന്നു വാര്‍ത്താ ഏജന്‍സി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

మరింత సమాచారం తెలుసుకోండి: