കോവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു.

മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടി (85) ആണ് മരിച്ചത്.

അതേസമയം മറ്റ് അസുഖങ്ങളാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.  

 

കോവിഡിന്റെ അവസാന പരിശോധനാ ഫലം കൂടി വരാനിരിക്കെയാണ് മരണം സംഭവിച്ചത്‌. കഴിഞ്ഞ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

 

 

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വീരാൻകുട്ടി മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസൂഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഇയാൾ.

 

 

 

ഏപ്രിൽ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനിൽനിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാൽ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

 

 

 

ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം കൂടി വരാനിരിക്കെയാണ് മരണം സംഭവിച്ചത്‌. കഴിഞ്ഞ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

 

 

 കേരളത്തിന് വളരെയേറെ ആശ്വാസകരമായ ഉള്ള ഫലങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. എന്നാൽ ഇന്ന് ഉണ്ടായിരിക്കുന്ന ഈ മരണത്തിൽഉണ്ടായിരിക്കുന്ന ഈ മരണത്തിൽ എല്ലാവരും ആശങ്ക ജനകമായിരിക്കുകയാണ്. പക്ഷെ ഇത് മറ്റു അസുഖം മൂലം ആണ് എന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു. 

 

എന്നാൽ അവസാന പരിശോധന ഭലം പുറത്തു വരാതെ ഒന്നും ഉറപ്പിക്കാൻ കഴിയില്ല. 

 

మరింత సమాచారం తెలుసుకోండి: