കേന്ദ്ര സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ പാലിച്ചാണ് സംസ്ഥാനത്തെ 7 ജില്ലകളിൽ ഇളവുകൾ നൽകുന്നത്. വ്യാപനത്തിൻ്റെ തോത് വിലയിരുത്തിയാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നത്. നിയന്ത്രണങ്ങളിൽ വിട്ടു വീഴ്‌ച നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. അതില്‍ 129 പേര്‍ ചികിത്സയിലാണ്. 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്.

 

   ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.  എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്‌ച മുതൽ വാഹനങ്ങൾ ഓടും. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് വാഹനങ്ങൾ ഓടില്ല. ഒറ്റയക്ക വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നിരത്തിലിറങ്ങാം.

 

  ഇരട്ടയക്ക വാഹനങ്ങൾ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.

 

  ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ മേല്‍പ്പറഞ്ഞ ഇളവുകള്‍ ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍വരും. ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. ഇവിടെ നിലവിലുള്ള ലോക്ക് ഡൗൺ അതേപടി തുടരും.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുകയാണ്.

 

  മേയ് മൂന്നുവരെയാണ് രാജ്യത്ത് നിയന്ത്രണങ്ങൾ തുടരുക. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ കേരളത്തിൽ ഇളവുകൾ ആരംഭിക്കും.പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാകില്ല. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ, വയനാട്, ജില്ലകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ ഇരട്ട നമ്പർ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാം.

 

  നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും ആവശ്യ സർവീസുകൾക്ക് നമ്പർ നിർബന്ധമല്ല. സ്വകാര്യ വാഹനമോടാൻ പാസോ മുൻ‌കൂർ അനുമതിയോ ആവശ്യമില്ല. ഇരുചക്ര വാഹനത്തിൽ ഒരു കുടുംബാംഗത്തെക്കൂടി കയറ്റാം അനുവാദമുണ്ട്. ജോലി സ്ഥലത്തേക്ക് പോകുന്നതിനും തിരിച്ചെത്തുന്നതിനും നമ്പർ പ്രശ്നമല്ല. വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടാൾക്ക് മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ.

 

  ലോക്ക് ഡൗണുമായിബന്ധപ്പെട്ട് പച്ച, ഓറഞ്ച് ബി മേഖലകളില്‍ ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ ഇളവുകൾ നിലവിൽ വരും. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പച്ച, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്.

 

  ഇരുചക്ര വാഹനങ്ങൾക്ക് നമ്പർ ബാധകമാണ. എന്നാൽ സ്‌ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് നമ്പർ നിബന്ധനയില്ല. അതേസമയം, കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദേശങ്ങൾ സർക്കാർ കർശനമായി പാലിക്കും. ലോക് ഡൗൺ അവസാനിക്കുന്നത് വരെ പൊതുഗതാഗതം ഉണ്ടാകില്ല.

మరింత సమాచారం తెలుసుకోండి: