കോവിഡ്-19 നെതിരെയുള്ള വാക്‌സിനുകളിലൊന്ന് ആദ്യമായി ഒരു ജീവിയില്‍ രോഗം വരുന്നത് തടഞ്ഞതായി ഗവേഷകര്‍.

 

ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ച വാക്‌സിന്‍ റീസസ് കുരങ്ങുകളില്‍ വൈറസ് ബാധ തടഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

 

കുരങ്ങുകളില്‍ വിജയിച്ചതിനെ തുടര്‍ന്ന്, വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഏപ്രില്‍ 16 ന് ചൈനയില്‍ തുടങ്ങി.

ബെയ്ജിങ് ആസ്ഥാനമായുള്ള സിനോവാക്ക് ബയോടെക് കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 

 

 

എട്ട് കുരങ്ങുകളിലാണ്       പരീക്ഷണം നടത്തിയത്. നാല് കുരങ്ങുകളില്‍ കുറഞ്ഞ അളവിലും നാല് കുരങ്ങുകളിൽ കൂടിയ അളവിലും വാക്‌സിന്‍ ഡോസ് നല്‍കി. വാക്‌സിന്‍ നല്‍കി മൂന്നാഴ്ച്ചയ്ക്ക് ശേഷം ഗവേഷകര്‍ കോവിഡിന് കാരണമായ സാര്‍സ് കോവ് 2 വൈറസ് കുരങ്ങുകളുടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ടു.

 

ശ്വാസ നാളത്തിലൂടെ ട്യൂബ് വഴിയാണ് വൈറസിനെ സന്നിവേശിപ്പിച്ചത്. എന്നാല്‍ ഒരു കുരങ്ങു പോലും വൈറസിന്റെ പ്രകടമായ      അണുബാധ കാണിച്ചില്ല. 

ഏറ്റവും കൂടിയ അളവില്‍      വാക്‌സിന്‍ ഡോസ് നല്‍കിയ കുരങ്ങുകളിലാണ് ഏറ്റവും മികച്ച ഫലം കണ്ടത്. വൈറസ് കടത്തി       വിട്ട് ഏഴു ദിവസം കഴിഞ്ഞ് ‌നടത്തിയ പരിശോധനയില്‍ കുരങ്ങുകളുടെ ശ്വാസകോശത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. 

 

 

 

കുറഞ്ഞ അളവില്‍ വാക്സിന്‍ ഡോസ് നല്‍കിയ മൃഗങ്ങളില്‍    നേരിയ തോതിലുള്ള വൈറസ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും അണുബാധ നിയന്ത്രിക്കാന്‍ അവയ്ക്കായി. അതേ സമയം, പരീക്ഷണത്തിന്റെ ഭാഗമായി

വാക്സിന്‍ നല്‍കാത്ത നിയന്ത്രിത ഗ്രൂപ്പിലെ നാല് റിസസ് കുരങ്ങുകള്‍ കടുത്ത ന്യൂമോണിയ ലക്ഷണങ്ങളും ഉയര്‍ന്ന അളവിലുള്ള വൈറല്‍ ആര്‍എന്‍എകളുടെ സാന്നിധ്യവും ശരീരത്തില്‍ കാണിച്ചു.  

మరింత సమాచారం తెలుసుకోండి: