കൊറോണ നമ്മളെയും കൊണ്ടേ പോകൂ എന്നാണെങ്കിൽ എന്ത് ചെയ്യാനാ അല്ലെ! കാര്യം മറ്റൊന്നുമല്ല. കൊറോണ കാലത്തായിരിക്കും  മിക്കവാറും കേരളക്കരയുടെ ഓണം.  അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. മറ്റൊന്നുമല്ല ഓണക്കാലത്തും മാസ്ക് ധരിക്കണമല്ലോ! അതിനാൽ ഇപ്പോഴേ ഓണ മാസ്കുകൾ ഒരുക്കുകയാണ് നല്ലത്.

 

  അത് ഒരുക്കി തുടങ്ങുകയും ചെയ്തു.  പ്രളയം, നിപ്പ തുടങ്ങിയവയൊക്കെ കാരണമായി പല ആഘോഷങ്ങളും ആളുകൾ വീടുകളിലും ക്യാമ്പുകളിലും കഴിക്കേണ്ടി വന്നു. ഇത്തവണത്തെ ഓണവും അതുപോലെ വീടുകളിൽ തന്നെ ആകുമോ എന്ന ആശങ്കയിലാണ് ആളുകൾ. മൂന്ന് മാസങ്ങൾക്കപ്പുറമുള്ള ഓണത്തെ മുന്നിൽ കണ്ടാണ് മലയാളി ഇത്തരത്തിലൊരു ഓണ മാസ്ക് തയ്യാറാക്കിയിരിക്കുന്നത്.

 

 

  കസവുസാരിയുടെ ഭാഗം കൊണ്ടുണ്ടാക്കിയതാണ് ഈ മാസ്‌ക്. ലിമി റോസ് ടോമാണ് ഈ മാസ്കിന് പിന്നിൽ. ലിമിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് മാസ്കിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഓടുന്ന ഓണത്തിന് ഒരു മുഴം മുന്നേ എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രം കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരും ഏറ്റെടുത്തിട്ടുണ്ട്. 'ഓണക്കാലത്തേക്കുള്ള മാസ്ക്കുകളുടെ നിർമാണം ആരംഭിച്ചു.

 

 

  അതാണ് മലയാളി' എന്ന കുറിപ്പോടെയാണ് ശശി തരൂർ ചിത്രം റീട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. മലയാളിയുടെ ശീലങ്ങളിൽ ഒന്നാണെല്ലോ ഇങ്ങനെയുള്ള ചിലതൊക്കെ. അതിനാൽ ഇതിനൊരു കുറവ് വരുത്തണ്ട. ഓണമെന്നാൽ ഓണക്കോടി നിർബന്ധമാണ്. കസവ് കൊണ്ടുള്ള ഓണക്കോടി. ഇപ്പോൾ വൈറലാകുന്നത് കസവ് കൊണ്ടുള്ള മാസ്കാണ്. എന്നാൽ ഓണക്കാലമെങ്കിലും കോവിഡ് മുക്തമാകമണെന്നാണ് മലയാളികളുടെ ഇപ്പോവത്തെ പ്രാർത്ഥന.

 

 

  ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി രസകരമായ ഒരു ചിത്രം കൂടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതേസമയം കൊവിഡ് 19 പശ്ചാതലത്തിൽ പലയിടങ്ങളിലും മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. ആളുകൾ മാസ്ക് ധരിച്ച് ശീലമാക്കുകയാണ്.

 

 

  കൊവിഡ് 19 കുറഞ്ഞു വരുന്ന ജില്ലകളിൽ ഇപ്പോൾ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇളവുകളിൽ പുറത്തിറങ്ങുന്നവരൊക്കെ മാസ്ക് ധരിച്ച് കൊണ്ടാണ് പുറത്തിറങ്ങുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ പല ആഘോഷങ്ങളും പല ദുരന്തങ്ങൾ കാരണം മുടങ്ങി പോകുകയാണ്.

మరింత సమాచారం తెలుసుకోండి: