ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുന്നത് എത്ര ആളുകൾ എന്നറിയാമോ? ഏകദേശം 10 കോടി ആളുകളാണ് ഈ ആപ് ഉപയോഗിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് ട്രേസിങ് ആപ്ലിക്കേഷന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി വിദഗ്ധർ പ്രകടിപ്പിച്ച ആശങ്കകൾക്കിടയിലാണ് ഈ നേട്ടം ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്.

 

 

 നീതി ആയോഗ് സിഇഒ ആയ അമിതാബ് കാന്ത് ആണ് ആരോഗ്യ സേതു ആപ്ലിക്കേഷൻ 10 കോടി രജിസ്റ്റേർഡ് യൂസർമാരിലേക്ക് എത്തിയ കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ലോഞ്ച് ചെയ്ത് വെറും മൂന്ന് ദിവസം കൊണ്ട് അമ്പത് ലക്ഷം പേര്‍ ആണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കോവിഡ് ബാധിതനുമായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന്‌ ഈ ആപ്പിലൂടെയാണ് സർക്കാർ ട്രാക്ക് ചെയ്യുക. അതുപോലെ കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളിൽ കണ്ടെയ്‌ൻമെൻറ് സോണുകളിൽ ഉള്ളവർക്കും ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 

 

  നേരത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസർക്കാർ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. നൂറ് ശതമാനം ജീവനക്കാരും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നത് കമ്പനികള്‍ ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. ഔട്ട്‌സോഴ്‌സ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം എന്ന് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.

 

 

  യൂസറിന്റെ സഞ്ചാര പാത പിന്തുടർന്ന് രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോ എന്ന് ഇതിലൂടെ അറിയാനാവും. രോഗബാധിതരെ പിന്തുടരാന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം ജിപിഎസ് അധിഷ്ടിത ലൊക്കേഷന്‍ ട്രേസിങ് ആണ് ആരോഗ്യ സേതു ഉപയോഗിക്കുന്നത്. 11 ഭാഷകളില്‍ പ്രവർത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

 

 

  കൊറോണ വൈറസ് ട്രേസിങ് ആപ്ലിക്കേഷന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച് നിരവധി വിദഗ്ധർ പ്രകടിപ്പിച്ച ആശങ്കകൾക്കിടയിലാണ് ഈ നേട്ടം ആപ്പ് സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ബി.എന്‍. ശ്രീകൃഷ്ണ നേരത്തെ  അഭിപ്രായപ്പെട്ടിരുന്നു.         

మరింత సమాచారం తెలుసుకోండి: