ലാറ്റിന്‍ അമേരിക്കയെ വൈറസ് പിടിമുറുക്കിയതായി ഗവേഷകര്‍ പറയുകയാണ്. കൊറോണ ലോകത്തെയാകമാനം വിറളിപിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധ ഏറ്റവും രൂക്ഷമായ ഇറ്റലിയിലും സ്‍പെയിനും ഫ്രാന്‍സിലും പുതിയ കേസുകളുടെ എണ്ണം ആഴ്‍ചകളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം, ലാറ്റിന്‍ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്.

 

 

  16 ലക്ഷത്തിലേറേ പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 96000 കടന്നു. ലോകത്താകെ 20 ലക്ഷത്തിലേറെ ആളുകള്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. അരലക്ഷത്തോളം ആളുകള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 27.85 ലക്ഷത്തിലേറെ പേരാണ് ചികിത്സയിലുള്ളത്.ചൈനയ്ക്ക് ശേഷം യൂറോപ്പിലും അമേരിക്കയിലും പിടിമുറുക്കിയ കൊറോണ വൈറസിന്‍റെ അടുത്ത കേന്ദ്രം ലാറ്റിന്‍ അമേരിക്കയാണ്.

 

 

  യൂറോപ്പില്‍ ഏതാണ്ടെല്ലാ രാജ്യങ്ങളിലും കൊവിഡ്-19 വ്യാപനം കുറയുകയാണ്.    ലോകത്താകെ കൊവിഡ്-19 ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നിരിക്കുകയാണ്. 3.35 ലക്ഷത്തിലേറെ ജീവനുകളാണ് പൊലിഞ്ഞത്. അമേരിക്കയിലാണ് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഏറ്റവും കൂടുതല്‍.  ബ്രസീലില്‍ 20082 മരണമാണ് റിപ്പോര്‍ട്ട് ചെയ്‍തത്. അമേരിക്കയില്‍ 96363 പേരാണ് മരിച്ചത്. റഷ്യയില്‍ 3249 മരണം മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തത്. ബ്രസീലില്‍ രോഗമുക്തി നേടിയത് 125960 പേരാണ്.

 

 

  164879 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 8318 പേരുടെ സ്ഥിതി ഗുരുതരമാണ്. ജനുവരിയില്‍ തന്നെ കൊറോണ വൈറസ് പടരാന്‍ തുടങ്ങിയതായും കണ്ടെത്താന്‍ താമസിച്ചതാണെന്നുമാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്. തിരിച്ചറിയപ്പെടാതെ പടര്‍ന്നതിനാലാണ് ഇപ്പോള്‍ ഇത്രയും രൂക്ഷമായ സ്ഥിതിയിലെക്കെത്തിയതെന്നും അവര്‍ വ്യക്തമാക്കുന്നു.ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഇതുവരെ 310921 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ബ്രസീല്‍. അമേരിക്കയ്ക്ക് ശേഷം റഷ്യയാണ് മൂന്ന് ലക്ഷം കടന്നത്.

 

 

  റഷ്യയില്‍ 326448 രോഗബാധിതരാണുള്ളത്.ലാറ്റിന്‍ അമേരിക്കയില്‍ ആദ്യത്തെ കൊവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്‍തിട്ട് രണ്ട് മാസത്തിലേറെയായി. ഫെബ്രുവരി 26-ന് ബ്രസീലിലാണ് ലാറ്റിന്‍ അമേരിക്കയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ അതിന് മുമ്പുതന്നെ ബ്രസീലില്‍ കൊവിഡ് വ്യാപനം തുടങ്ങിയതായാണ് ഗവേഷകര്‍ പറയുന്നത്.30000-ലേറെ പേര്‍ മരിക്കുകയും ചെയ്‍തതായി യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

 

  രോഗബാധിതരില്‍ പകുതിയും ബ്രസീലിലാണ്. ആകെ മരണത്തില്‍ മൂന്നിലൊന്നും ബ്രസീലിലാണ്. ബ്രസീലില്‍ രൂക്ഷമായതോടെയാണ് മേഖലയിലെ മറ്റു രാജ്യങ്ങളിലും രോഗം അതിവേഗം പടരാന്‍ തുടങ്ങിയത്. മറ്റു രാജ്യങ്ങളെ പോലെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതാണ് ബ്രസീലിനെ കൂടുതല്‍ അപകടത്തിലാക്കിയത്.യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും കൊവിഡ് പടരുമ്പോഴും ലാറ്റിന്‍ അമേരിക്കയിലെത്തിയിരുന്നില്ല.

 

 

  ഫെബ്രുവരി അവസാനം ബ്രസീലിലും അര്‍ജന്‍റീനയിലും ഉള്‍പ്പെടെ രോഗബാധ കണ്ടെത്തിയെങ്കിലും ഏപ്രില്‍ അവസാനത്തോടെയാണ് സ്ഥിതി അതിരൂക്ഷമായത്. ലാറ്റിന്‍ അമേരിക്കയിലാകെ 600000-ലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ നിന്ന് നാടുകടത്തുന്നവരില്‍ രോഗം വ്യപകമായതാണ് മെക്സിക്കോയില്‍ സ്ഥിതി വഷളാക്കിയത്. മയക്കുമരുന്ന് മാഫിയയുടെ നിയന്ത്രണത്തിലായത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രോഗബാധ കണ്ടെത്താനുള്ള സാധ്യതയും കുറവാണ്.

 

 

  മെക്സിക്കോയില്‍ 59000-ലേറെ ആളുകള്‍ക്കാണ് രോഗം ബാധിച്ചത്.ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ബ്രസീലും മെക്സിക്കോയും. ഈ രാജ്യങ്ങളില്‍ തന്നെയാണ് കൊവിഡും പിടിമുറുക്കിയിരിക്കുന്നത്. മെക്സിക്കോയില്‍ 20000 പേര്‍ മരിച്ചപ്പോള്‍ മെക്സിക്കോയില്‍ 6000-ലേറെ മരണമാണ് ഉണ്ടായിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളും കേസുകളും ഏറെയുണ്ടാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്‍ധരുടെ നിരീക്ഷണം.

మరింత సమాచారం తెలుసుకోండి: