കുഞ്ഞുങ്ങളുടെ സോപ്പ് ഇനി തേങ്ങാപ്പാൽ ഉപയോഗിച്ച് തയ്യാറാക്കാം. കാരണങ്ങൾ നിരവധിയാണ്. കുട്ടികളുടെ ചര്‍മത്തില്‍ കഴിവതും ക്രീമുകളോ എന്തിന് കൃത്രിമ സോപ്പുകളോ ലോഷനുകളോ പൗഡറോ പോലും ഉപയോഗിയ്ക്കരുതെന്നതാണ് വാസ്തവം. കുഞ്ഞിനു നിറം വയ്ക്കാനും ചര്‍മം നല്ലതാകാനും സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ പലതുമുണ്ട്. കുഞ്ഞിനായി വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന സോപ്പുകള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പല സോപ്പുകളുമുണ്ട്.
ഇതില്‍ ഒ്ന്നാണ് തേങ്ങാപ്പാല്‍ കൊണ്ടു നമുക്കു തന്നെ വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു സോപ്പ്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇതു കുഞ്ഞു ചര്‍മത്തിന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ്.ചര്‍മത്തിലെ അലര്‍ജി, ചൂടുകുരു പോലുളള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്. ചര്‍മത്തിന് മൃദുത്വവും തിളക്കവും നല്കാന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ പ്രത്യേക സോപ്പ്. തേങ്ങാപ്പാലിലെ പോഷകങ്ങളും വൈററമിനുകളുമെല്ലാം ചര്‍മത്തിന് നല്കുന്ന ഗുണങ്ങള്‍ പലതാണ്.തേങ്ങാപ്പാലിനൊപ്പം ബദാം ഓയില്‍, സോപ്പ് ബേസ്, ലാവെന്‍ഡര്‍ ഓയില്‍, തേന്‍ എന്നിവയും ഇതില്‍ ചേര്‍ക്കുന്നു.
കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ചര്‍മ സംരക്ഷണത്തിന് ഒരു പോലെ സഹായകമാണ് തേങ്ങാപ്പാല്‍.നിറമെന്നത് ഇപ്പോഴും നമ്മുടെ സമൂഹം അന്ധമായി വിശ്വസിയ്ക്കുന്ന ഒന്നാണ്. വെളുക്കാനായി പല വഴികള്‍ തേടുന്നവരാണ് നാം. നമ്മുടെ കുഞ്ഞിന് നിറം വയ്ക്കാനായി ഗര്‍ഭകാലത്തു തന്നെ അമ്മമാര്‍ കുങ്കുമപ്പൂ കഴിയ്ക്കുന്നതും പതിവാണ്. വെളുക്കാനായി കുട്ടികളുടെ മേല്‍ വരെ കൃത്രിമമായ ക്രീമുകള്‍ പരീക്ഷിയ്ക്കുന്നവരും കുറവല്ല. ഇതിനെല്ലാം കൃത്രിമ വഴികള്‍ തേടുന്നത് ഗുണമല്ല,മറിച്ചു ദോഷമാണ് വരുത്തുക.
പ്രത്യേകിച്ചും കുഞ്ഞു ചര്‍മം തീരെ സെന്‍സിറ്റീവും മൃദുവുമാണ്. രണ്ടു ദിവസം കഴിയുമ്പോള്‍ ഇത് കൊഴുപ്പായി രൂപപ്പെടും. അടിയില്‍ വെള്ളം പോലുളളതുണ്ടെങ്കില് ഇതു വേണ്ട. സാധാരണ വെളളം ചേര്‍ക്കാതെ കട്ടിപ്പാലെടുക്കുകയാണെങ്കില് ഇതു കട്ടിയായി രൂപാന്തരപ്പെടും.അതായത് ഒരു പകുതി തേങ്ങയുടെ പാലാണ് ഇതിനായി വേണ്ടത്. തേങ്ങ ചിരകി ഇതിന്റെ പാല് എടുക്കുക. വെള്ളം ചേര്‍ക്കാതെ വേണം, ഇതെടുക്കുവാന്‍. അത്യാവശ്യം നല്ലതു പോലെ പാല് കിട്ടണം. ഇതനുസരിച്ചു വേണം, പാല് എഠുക്കുവാന്.
ഈ പാല് അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. സോപ്പു ബേസ് വച്ചിരിയ്ക്കുന്ന പാത്രം ഇതിലിറക്കി വയ്ക്കുകയോ ഇതിന്റെ ആവിയില്‍ ചൂടാക്കുകയോ ചെയ്താല്‍ മതിയാകും. ഇതു നല്ലതു പോലെ വെള്ളം പോലെയാകണം. ഇതിലേയ്ക്ക് തേങ്ങയുടെ കട്ടിക്കൊഴുപ്പു ചേര്‍ക്കണം. ഇതു നല്ലതു പോലെ ഉടന്‍ തന്നെ ഇളക്കി വെള്ളം പോലെയാക്കണം. സോപ്പ് ബേസ് തണുത്താല്‍ കട്ടിയാകും. ഇതിനാല്‍ ചൂടോടെ തന്നെ ഇതു ചേര്‍ത്തിളക്കുക.സോപ്പ് ബേസ് വാങ്ങാന്‍ ലഭിയ്ക്കും.
ഇത് സോപ്പുണ്ടാക്കാന്‍ അത്യാവശ്യമാണ്. വെളുത്ത നിറത്തിലെ സോപ്പു ബേസ് ഉപയോഗിയ്ക്കുക. ഇതില്ലെങ്കില്‍ പിയേഴ്സ് സോപ്പ് ഉപയോഗിയ്ക്കാം. എങ്കിലും കൂടുതല്‍ നല്ലത് സോപ്പു ബേസ് ആണ്. കാരണം കെമിക്കലുകള്‍ ഉണ്ടാകില്ലെന്നതു കൊണ്ടു തന്നെ. ഈ സോപ്പു ബേസ് ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തില്‍ വച്ച് ഉരുക്കിയെടുക്കണം. ഉരുക്കാന്‍ നേരിച്ചു ചൂടാക്കേണ്ടതില്ല. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിയ്ക്കുക. പ്ലാസ്റ്റിക്കിന്റെ പാത്രത്തില്‍ മതിയാകും. ഉരുകാത്ത വിധത്തിലെ പാത്രമെന്നതു ശ്രദ്ധിയ്ക്കുക.
മൂന്നു നാലു മണിക്കൂര്‍ ശേഷം ഈ സോപ്പ് ചൂടാറി ഉപയോഗിയ്ക്കാന്‍ പാകത്തിലായി വരും. ഇതു കുഞ്ഞിനായി ഉപയോഗിയ്ക്കാം.മാത്രമല്ല ഈ സോപ്പു ബേസ് മിശ്രിതത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയും സുഗന്ധത്തിനായി രണ്ടു മൂന്നു തുളളി ലാവെന്‍ഡര്‍ ഓയിലും ചേര്‍ത്തിളക്കുക. സുഗന്ധം വേണമെങ്കില്‍ മാത്രം. ഇല്ലെങ്കില്‍ മണമുള്ള മറ്റേതെങ്കിലും ഓയില്‍ മതിയാകും. ഈ സോപ്പു ബേസ് സോപ്പിന്റെ ആകൃതിയിലെ പ്ലാസ്റ്റിക് പാത്രത്തില്‍ ഒഴിച്ചു വയ്ക്കുക. ഇല്ലെങ്കില്‍ ഏതെങ്കിലും സോപ്പുപെട്ടിയിലായാലും മതി.