കൊറോണയെ തുരത്താൻ മുട്ട പ്രയോഗം നടത്തിയാലോ? സംഭവം  പ്രതിരോധ   ശേഷി   കൂടാൻ  ആണ്  എന്ന്  മാത്രം. കൊറോണ വൈറസ് പ്രധാനമായും രോഗപ്രതിരോധ ശേഷിയെ തകർത്തു കളയുന്ന ഒരു രോഗമായതിനാൽ ഈ ദിനങ്ങളിൽ ഏതൊരാളുടെയും പ്രതിരോധശേഷി മികച്ചതാക്കാനായി പോഷകങ്ങൾ കൂടുതൽ അടങ്ങിയിട്ടുള്ള മുട്ട പോലുള്ള ആരോഗ്യ ഭക്ഷണങ്ങൾ ശീലമാക്കേണ്ടത് അത്യാവശ്യമായി മാറുന്നു.

 

 

   രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുട്ട എന്ന ഭക്ഷ്യവിഭവത്തിന് വലിയ രീതിയിൽ പങ്കു വഹിക്കാനാകും എന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. അതുകൊണ്ടു തന്നെയാണ് കൊറോണ വൈറസ് വ്യാപനത്തിൻ്റെ ഈ നാളുകളിൽ രോഗം പിടിപെട്ട് ശുശ്രൂഷയിൽ കഴിയുന്ന രോഗികളുടെ ദൈനംദിന ഭക്ഷണ ക്രമത്തിൽ മുട്ടകൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യകരമായ ഒരു നല്ല ഭക്ഷണ പദ്ധതിയുടെ ഭാഗമാണ് മുട്ട.

 

 

 

  ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതൽ ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ട് ആരോഗ്യകരമായ ഡയറ്റ് പ്ലാനുകൾ പിന്തുടരുന്നവർക്ക് വരെ മുട്ട എന്ന ഭക്ഷ്യ വസ്തുവിനെ ഒഴിവാക്കാനാവില്ല. ഏതൊരാളുടെയും രോഗപ്രതിരോധ സംവിധാനം കൂടുതൽ മികച്ചതാക്കി മാറ്റുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. എല്ലാ അമ്മമാരും തങ്ങളുടെ കുട്ടികളെ ചെറിയ പ്രായത്തിൽ മുതൽ തന്നെ മുട്ട കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കാരണം ഇതുതന്നെയാണ്. ആരോഗ്യമുള്ള ശരീരം, കേടുപാടുകൾ ഇല്ലാത്ത കൈ നഖങ്ങൾ, മുടി വളർച്ച, എല്ലുകളുടെ വളർച്ച എന്നിവയെല്ലാം കൂടുതൽ മികച്ചതാക്കാനായി എണ്ണമറ്റ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന മുട്ടകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

 

 

  രോഗത്തിൽ കഴിയുന്നവരുടെയും, രോഗസാധ്യത ഉള്ളവരുടെയും, ആരോഗ്യ പ്രവർത്തകർക്കുമടക്കം എല്ലാവരുടെയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി മുട്ടകൾ പ്രധാന ഭക്ഷണമായി തിരഞ്ഞെടുക്കണമെന്ന് ആരോഗ്യ അധികൃതരെല്ലാം ഒന്നടങ്കം നിർദ്ദേശിക്കുന്നു. ഇതിൻ്റെ ഭാഗമായി ആദ്യപടി എന്നോണം ദിവസവും ഇവരുടെ ഭക്ഷണക്രമത്തിൽ മുട്ടകൾ ഉൾപ്പെടുത്താൻ തീരുമാനമായി.കൂടാതെ നമ്മൾ കഴിക്കുന്ന ഓരോ മുട്ടയിലും 7 ഗ്രാം പേശി നിർമാണ പ്രോട്ടീനുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ റൈബോഫ്ലേവിൻ എന്ന മറ്റൊരു പോഷകവും അടങ്ങിയിട്ടുണ്ട്.

 

 

  ഇത് നമ്മുടെ ശരീരത്തിലെ വികസനത്തിനും വളർച്ചയ്ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. ഒരു ദിവസം രണ്ട് മുട്ട വീതം കഴിക്കുന്നത് അണുബാധകളെ ചെറുത്തു നിർത്താനും ശരീരത്തെ എല്ലായ്പ്പോഴും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.മാത്രമല്ല രോഗ ലക്ഷണങ്ങളവരും സുഖം പ്രാപിക്കുന്നവരുമായവർ മുട്ട കഴിക്കാൻ ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. ഇതിൻ്റെ ഉള്ളു മുതൽ കാമ്പ് വരെ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.    

మరింత సమాచారం తెలుసుకోండి: