ചൈന വീണ്ടും കടുത്ത നിയന്ത്രണത്തിൽ. കൊറോണ എന്ന മഹാ മാറി ചൈന വീണ്ടും കാർന്നു തിന്നാൻ തുടങ്ങിയിരിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. രോഗത്തിന്‍റെ രണ്ടാം ഘട്ട വ്യാപനമാണിതെന്ന ആശങ്കയാണ് ആരോഗ്യ വിദഗ്‍ധര്‍ പ്രകടിപ്പിക്കുന്നത്.കൊവിഡ്-19 മഹാമാരിയുടെ രണ്ടാം വരവ് ചൈനയില്‍ ഭീതി പടര്‍ത്തുകയാണ്. 2019 ഡിസംബര്‍ അവസാനം വുഹാനില്‍ തുടങ്ങിയ വൈറസ് വ്യാപനം ഏപ്രില്‍ ആദ്യമാണ് ചൈനയില്‍ നിയന്ത്രണ വിധേയമായത്. പിന്നീട് വിദേശത്ത് നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

 

 

  എന്നാല്‍ ഒരാഴ്‍ചയായി ചൈനയില്‍ പുതിയ രോഗികളുടെ എണ്ണം ഉയരുകയാണ്. ഏപ്രില്‍ മുതല്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്‍തതും കൂടുതല്‍ ബെയ്‍ജിങ്ങിലാണ്. ഇപ്പോള്‍ പ്രാദേശിക വ്യാപനം രൂക്ഷമായിരിക്കുന്നതും ബെയ്‍ജിങ്ങിലാണ്. ഫെബ്രുവരിക്ക് ശേഷമുള്ള ഉയര്‍ന്ന രോഗബാധയാണ് ആറ് ദിവസമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്‍ച 31 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

 

  തിങ്കളാഴ്‍ചയായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‍ചയ്ക്ക് ശേഷം 137 കേസുകളാണ് ബെയ്‍ജിങ്ങില്‍ റിപ്പോര്‍ട്ട് ചെയ്‍തത്.കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ വുഹാനിലും നഗരം ഉള്‍പ്പെട്ടെ ഹുബെയ് പ്രവിശ്യയിലുമാണ് സ്ഥിതി രൂക്ഷമായിരുന്നത്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വൈറസ് പടര്‍ന്നിരുന്നെങ്കിലും നിയന്ത്രണാതീതമായിരുന്നില്ല. ചൈനയിലെ ആകെ രോഗബാധിതരില്‍ 80 ശതമാനവും ഹുബെയ് പ്രവിശ്യയിലായിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ വൈറസ് പിടിമുറുക്കിയിരിക്കുന്നത് രാജ്യ തലസ്ഥാനമായ ബെയ്‍ജിങ്ങിലാണ്.

 

 

 

  പ്രധാനമായും പഴങ്ങളും പച്ചക്കറികളും മത്സ്യ-മാംസങ്ങളും വ്യാപാരം ചെയ്യുന്ന മാര്‍ക്കറ്റാണിത്. നഗരത്തിലെ 70 ശതമാനം പച്ചക്കറികളും 10 ശതമാനം പന്നി മാംസവും ഈ മാര്‍ക്കറ്റില്‍ നിന്നാണ് വില്‍ക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ രണ്ട് ലക്ഷത്തിലേറെ ആളുകളാണ് മാര്‍ക്കറ്റില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഷിന്‍ഫാദിയില്‍ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ബെയ്‍ജിങ്ങിലെ 11 മാർക്കറ്റുകള്‍ കൂടി അടച്ചിരുന്നു.ചൈനയിലെ ഏറ്റവും വലിയ ചന്തയായ ഷിന്‍ഫാദിയില്‍ നിന്നാണ് ബെയ്‍ജിങ്ങില്‍ രോഗം പടരുന്നത്.

 

 

 

  277 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഷിന്‍ഫാദി മാര്‍ക്കറ്റ് അടച്ചുപൂട്ടിയിരിക്കുകയാണ്. 2000ത്തോളം സ്റ്റാളുകളാണ് മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്.നഗരത്തിലെ 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലാണ്. ആദ്യഘട്ടത്തിലെ കൊറോണ വൈറസ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തുറന്ന സ്‍കൂളുകള്‍ വീണ്ടും അടച്ചു. 3000-ലേറെ റസ്റ്റോറന്‍റുകളും ഭക്ഷണ വില്‍പന കേന്ദ്രങ്ങളും അണുവിമുക്തമാക്കി. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

 

 

  ആറ് ദിവസമായി കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൊവിഡിന്‍റെ രണ്ടാം തരംഗമാണെന്നാണ് ഭയക്കുന്നത്. അതിനാല്‍ ബെയ്‍ജിങ്ങില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ബെയ്‍ജിങ്ങില്‍ നിന്ന് വരുന്നവരെ അധികൃതര്‍ ക്വാറന്‍റൈനിലാക്കുകയാണ് ചെയ്യുന്നത്. ബെയ്‍ജിങ്ങിലെ മറ്റൊരു പ്രധാന വിമാനത്താവളമായ ഡാക്സിങ്ങില്‍ 70 ശതമാനം സര്‍വീസുകളും റദ്ദാക്കി. റദ്ദാക്കിയവയിലേറെയും ആഭ്യന്തര സര്‍വീസുകളാണ്. റോഡ് ഗതാഗതം നിരോധിച്ചിട്ടില്ല.

 

 

 

   ദീര്‍ഘദൂര ബസ്സുകളും ടാക്സികളും സര്‍വീസ് നടത്തുന്നുണ്ട്.ഒപ്പം കൊവിഡ് ഭീതിയില്‍ ബെയ്‍ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 1200 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ആകെയുള്ള സര്‍വീസുകളില്‍ 70 ശതമാനവും റദ്ദാക്കിയിരിക്കുകയാണ്. ബെയ്‍ജിങ്ങില്‍ നിന്ന് വരുന്നര്‍ക്ക് ചൈനയുടെ മറ്റു പ്രവിശ്യകളില്‍ പ്രവേശനത്തിന് നിയന്ത്രമങ്ങളുണ്ട്. 

మరింత సమాచారం తెలుసుకోండి: