സംസ്‌ഥാനം ആശങ്കയുടെ വക്കിൽ എത്തി നിൽക്കുന്നുവോ.  ഇന്ന് 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 22 പേരും തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസർകോട് ജില്ലയിലെ 4 പേര്‍ക്കും, എറണാകുളം ജില്ലയിലെ 3 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരോ ആൾക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

 

 

 

  ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 7 ഡിഎസ്സി ജവാന്‍മാര്‍ക്കും 2 സിഐഎസ്എഫ്.ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബിഎസ്എഫുകാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് 225 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുനൂറിലധികം കൊവിഡ് കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നു എന്നതിനേക്കാൾ സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഉയരുന്നു എന്നത് ആശങ്ക ഉയർത്തുന്ന കാര്യമാണ്.

 

 

 

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യുഎഇ.- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസർകോട് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു.

 

 

 

  ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 7461 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,218 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5881 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. 

మరింత సమాచారం తెలుసుకోండి: