രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു.  ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ വ്യാപകമായതോടെ കേന്ദ്ര സർക്കാർ രംഗത്തുവന്നു. എട്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് സമൂഹ വ്യാപനം ഉണ്ടാകുന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ വ്യക്തമാക്കി.മുംബൈ, ചെന്നൈ, അഹമ്മദാബാദ് നഗരങ്ങളിൽ അതിവേഗമാണ് കൊവിഡ് കേസുകൾ ഉയരുന്നത്. ഇതോടെ രാജ്യത്ത് സമൂഹ വ്യാപനം സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ ശക്തമായി.

 

 

 

   അൺലോക്ക് ഇളവുകൾ നിലനിൽക്കുമ്പോഴും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുകയാണ്. ഗുരുതര സാഹചര്യമാണ്
രാജ്യത്തുള്ളതെന്ന സൂചനകളാണ് അധികൃതർ നൽകുന്നത്. മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. 21129 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി. ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്.

 

 

 

 

  ഉറവിടമറിയാത്ത കേസുകളും സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധയുമാണ് ആശങ്ക ശക്തമാക്കുന്നത്.നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചത്. രോഗബാധിതരുടെ എണ്ണം വർധിച്ചതിനൊപ്പം മരണനിരക്ക് ഉയരുന്നതുമാണ് ആശങ്ക ശക്തമാക്കുന്നത്. എറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 767296 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര മന്ത്രി ഹർഷവർധൻ വ്യക്തമാക്കി.

 

 

 

  "രാജ്യത്ത് സമൂഹ വ്യാപനം നിലവിലില്ല. ചില ചെറിയ പ്രദേശങ്ങളിൽ വ്യാപനം കൂടുതലായിരിക്കാം. എന്നാൽ രാജ്യം എന്ന നിലയിൽ സമൂഹ വ്യാപനമുണ്ടായിട്ടില്ല. ഇന്ത്യയിൽ സമൂഹ വ്യാപനമില്ലെന്നാണു വിദഗ്ധരുമായി നടത്തിയ ചർച്ചയിൽ അറിയിച്ചത്" എന്നും അദ്ദേഹം പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത് രാജ്യമാണ് ഇന്ത്യ. ഇവിടെ പത്തുലക്ഷത്തിൽ 538 എന്ന രീതിയിലാണ് കൊവിഡ് രോഗികൾ. രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും ഇന്ത്യയിലെ നിലവിലെ കൊവിഡ് കേസുകളിൽ 90 ശതമാനവും എട്ട് സംസ്ഥാനങ്ങളിലാണുള്ളത്.

 

 

 

  മരണങ്ങളിൽ 86 ശതമാനവും ആറ് സംസ്ഥാനങ്ങളിലാണ്. മരണ നിരക്ക് 2.75 ശതമാനമാണ്. സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത കൊവിഡ് ബാധയുമാണ് ആശങ്ക ശക്തമാക്കുന്നത്. അൺലോക്ക് ഇളവുകൾ തുടരുന്നതിനാൽ രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അമേരിക്കയിലും ബ്രസീലുമാണ് നിലവിൽ കൊവിഡ് കേസുകൾ കൂടുതലുള്ളത്.

 

 

 

  രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും ആശങ്കയുണ്ടാകാതിരിക്കാനുള്ള ശ്രമമണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ജൂലൈ അവസാനത്തോടെ രാജ്യത്തെ കൊവിഡ് കേസുകൾ ഇരട്ടിയാകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

మరింత సమాచారం తెలుసుకోండి: