കേരളത്തിൽ ഇന്ന് 204 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നു മാത്രം തിരുവനന്തപുരത്ത് 129 പേരിൽ 105 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ആശങ്ക ശക്തമായ സാഹചര്യത്തിൽ നടത്തിയ പഠനത്തിൽ ജില്ലയിൽ 5 ക്ലസ്റ്ററുകളാണ് കണ്ടെത്തിയത്. കേരളത്തിൽ ഇതുവരെ 2 ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ആണുള്ളത്. പൊന്നാനിയും തിരുവനന്തപുരം കോർപറേഷനിലെ 3 വാർ‍ഡുകളും ക്ലസ്റ്റർ മാനേജ്മെന്റ് കർശനമായി നടപ്പാക്കേണ്ടതുണ്ട്.


കേരളത്തിൽ കോവിഡ്‌  കേസുകൾ ഉയരുമെന്ന സൂചന നൽകി ഏറ്റവും ഉയർന്ന കോവിഡ്‌-19പ്രതിദിന കണക്ക്. സംസ്ഥാനത്ത് ഇന്ന് 416 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 112 പേർക്ക് രോഗമുക്തിയുണ്ടായപ്പോൾ സമ്പർക്കത്തിലൂടെ റിപ്പോർട്ട് ചെയ്‌ത കൊവിഡ് കേസുകളാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുന്നത്.



ഇന്ന് 112 പേർക്കാണ് രോഗമുക്തിയുണ്ടായത്. തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.



കേരളത്തിൽ ഇന്ന് 416 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 112 പേർക്ക് രോഗമുക്തിയുണ്ടായപ്പോൾ സമ്പർക്കം വഴി 204 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ 193 ഹോട്ട് സ്‌പോട്ടുകൾ നിലവിൽ വന്നു.



123 പേർ വിദേശത്ത് നിന്ന് വന്നവർക്ക് രോഗം വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 51 പേരാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചത്.


Powered by Froala Editor

మరింత సమాచారం తెలుసుకోండి: