ആനാട്:  ആനാട് ഗ്രാമപഞ്ചായത്തിൽ കുഷ്ഠരോഗം നിർണ്ണയ ഗ്യഹസന്ദർശന യജ്ഞം ആരംഭിച്ചു. സമൂഹത്തിൽ മറഞ്ഞിരിക്കുന്ന കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കുഷ്ഠരോഗ നിർണയ ഗ്യഹ സന്ദർശനത്തിന് തുടക്കമിട്ടത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറുവരെയാണ് യജ്ഞം. 

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിനെ വീട്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റിന് പുറമേ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർഷാ, മെഡിക്കൽ ഒാഫീസർ ഡോ.പി ആർ മനോജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ വിമൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എം അനീഷ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഗ്ലോറി ബായി, വോളണ്ടിയർ ആ സുലോചന ജയകുമാർ എന്നിവർ പങ്കെടുത്തു. ത

 

തുടർന്നുള്ള രണ്ടാഴ്ച്ചക്കാലം വോളണ്ടിയർമാർ എല്ലാ വീടുകളിലും സന്ദർശനം നടത്തി സംശയമുള്ള രോഗികളെ കണ്ടെത്തി തുടർ പരിശോധനയ്ക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും എന്ന് പ്രസിഡന്റ് ആനാട് സുരേഷ് മെഡിക്കൽ ഒാഫീസർ പി ആർ മനോജ് കുമാറും അറിയിച്ചു.

మరింత సమాచారం తెలుసుకోండి: