ആരോഗ്യത്തിനു അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ഇ-സിഗരെറ്റുകളുടെ നിർമാണവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ഉത്തരവിറക്കിയിരിക്കുന്നു. തടവ് ശിക്ഷയും പിഴയുമാണ് ഉത്തരവ് ലംഘിക്കുന്നവർക്കു ലഭിക്കുക. ഇന്ത്യയിൽ വ്യാപകമല്ലെങ്കിലും താരതമ്യേന പ്രചാരം നേടിയ ഒന്നാണ് ഇ-സിഗരറ്റ് .

             എന്താണ് ഇ സിഗരറ്റ് ?

                    സാധാരാണ സിഗരറ്റിന്റെ ആകൃതിയിലാണ് ഇ-സിഗരറ്റും. പുകയിലേക്കു പകരം ദ്രാവക രൂപത്തിലുള്ള നിക്കോട്ടിൻ ആണ് ഇതിൽ ഉപയോഗിക്കുന്നത്. ഒപ്പം രാസ പദാർത്ഥങ്ങളും ചേരുവയാകും .നിക്കോട്ടിന്‍, പ്രൊപ്പൈലിന്‍ ഗ്ലൈസോള്‍, കൃത്രിമ രുചികള്‍ എന്നിവയാണ് ഇ-സിഗരറ്റുകളില്‍ അടങ്ങിയിരിക്കുന്ന പ്രധാന മറ്റു ഘടകങ്ങൾ 

          എങ്ങനെ അപകടകരമാകുന്നു?

                  ഇത് ശരീരത്തിന് ഹാനികരമായ ഒന്നാണ്. സാധാരണ സിഗരറ്റില്‍ നിന്നും അകത്തേക്കെത്തുന്ന സിഗരറ്റിന്റെ ഇരട്ടിയോളമാണ് ഒരു ഇ സിഗരറ്റില്‍ നിന്നും കിട്ടുക. അപകടസാധ്യത കൂട്ടുകയാണ് ഇത് ചെയ്യുക. അഡിക്ഷന്‍ കൂട്ടുകയും ചെയ്യും അമേരിക്കയിൽ ഏഴ് പേരോളം പേർ 

ഇ-സിഗരറ്റിന്റെ അമിതമായ ഉപയോഗം മൂലം മരണപ്പെട്ടിട്ടുണ്ടെന്നു റിപോർട്ടുകൾ പറയുന്നു.

మరింత సమాచారం తెలుసుకోండి: