മോട്ടോർ വാഹന നിയമം: പിഴ പകുതിയായേക്കും. 

                    ഗതാഗത നിയമ ലംഘകർക്കുള്ള പുതിയ പിഴ തുക പകുതിയായി കുറയ്ക്കാൻ സംസ്‌ഥാന സർക്കാർ  ആലോചിക്കുന്നു.കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന  ഉത്തരവ് പ്രകാരമായിരിക്കും പുതുക്കിയ പിഴ തുക നിശ്ചയിക്കുന്നത്. ഹെൽമെറ്റ് ,സീറ്റ് ബെൽറ്റ് നിയമ ലംഘനങ്ങൾക്കു 1000  രൂപയിൽ നിന്ന് 500  രൂപയായും, ലൈസൻസ് ഇല്ലാതെ വാഹനം  ഓടിക്കുന്നവരുടെ പിഴ 5000  രൂപയിൽ -ൽ നിന്ന്  3000   രൂപയായും, പെർമിറ്റ് ലംഘനം, ഓവർ ലോഡ് എന്നിവയ്ക്കായിരിക്കും പിഴ തുകയിൽ ഇളവ് നൽകുന്നത്. എന്നാൽ മദ്യപിച്ച്  വണ്ടി ഓടിക്കുന്നതിന്റെ പിഴ തുകയിൽ മാറ്റം വരുത്തില്ല. 

                    മോട്ടോർ വാഹന നിയമ ഭേദഗതിയിൽ കേന്ദ്ര  സർക്കാരിൽ നിന്ന് വ്യക്തത വരുന്നതുവരെ, ഉയർന്ന പിഴ തുക ഉടൻ ഈടാക്കില്ല എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു, പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ ഇതിനെ സംബന്ധിച്ചുള്ള ബോധ വൽക്കരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിഴ തുക നേർപകുതിയാക്കി കുറച്ചതിനു പിന്നാലെയാണ് ഗതാഗത നിയമ ലംഘന പിഴ തുകയുടെ കാര്യത്തിൽ നിയമോപദേശം തേടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പിഴ തുകയിൽ ഇളവ് നൽകണം എന്ന് എന്ന്  ആവശ്യപ്പെട്ടു കൊണ്ട് ബീഹാർ,മഹാരാഷ്ട്ര, ഗോവ, തുടങ്ങി നിരവധി സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് പിഴ തുക അതാത് സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നും,ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും  കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

 

మరింత సమాచారం తెలుసుకోండి:

mvd