പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ജനപ്രിയ പരമ്പര ഉപ്പും മുളകിലെ വികൃതിക്കുട്ടൻ കേശുവിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മുടിയനോടും ലച്ചുവിനോടും വഴക്ക് പിടിച്ചും സ്‌നേഹം കൂടിയും, ശിവയോട് കുറുമ്പ് കാണിച്ചും പാറുകുട്ടിയെ സ്‌നേഹിച്ചും ബാലുവിനും നീലുവിനും നല്ല മകനായും കേശു നമ്മളെ ഓരോരുത്തരെയും ചിരിപ്പിക്കുമ്പോൾ അത്ര രസകരമല്ലാത്തൊരു ബാല്യമുണ്ടായിരുന്നു ഈ കൊച്ചുപയ്യനെന്ന് അധികമാർക്കുമറിയില്ല.

 

   അതെന്താണെന്ന് തുറന്നു പറഞ്ഞ കേശുവിന്റെ 'അമ്മ ബീനയുടെ വാക്കുകൾ ആരെയും വിഷമിപ്പിക്കും. അൽസബീത്ത് തന്റെ അഞ്ചുവയസുമുതലാണ് കഷ്ടപ്പെട്ട് തുടങ്ങിയത്. ആ സമയത്ത് അവർക്ക് 12 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു. വീട് വയ്ക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി ബീനയും അവന്റെ വാപ്പയും ഉണ്ടാക്കിയ കടങ്ങളായിരുന്നു. എന്നാൽ ആ കടമെല്ലാം വീട്ടിയത് അൽസബീത്ത് അധ്വാനിച്ച കാശ് കൊണ്ടാണ് എന്ന് ബീന പറയുമ്പോൾ തന്നെ ആ അമ്മയുടെ സ്വരം ഇടറിത്തുടങ്ങിയിരുന്നു.

 

   കളിപ്പാട്ടങ്ങളുമായി കൂട്ടുകൂടി നടക്കേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അൽസബീത്ത് ഏറ്റെടുക്കുന്നത്. മണ്ണാറശാലയില്‍ ഉരുളി കമഴ്ത്തി ഒരുപാട് അമ്പലങ്ങളിലും പള്ളിയിലും കയറിയിറങ്ങി കിട്ടിയ മോനാണ് അൽസബീത്ത്. അവനെ കിട്ടാനായി നടത്തിയ പ്രാർത്ഥനകൾ എത്രപറഞ്ഞാലും തീരില്ല, അതുകൊണ്ടുതന്നെയാണ് ദൈവം അൽസാബിത്തിനെ തന്നെ ആ അമ്മക്ക് നൽകിയതെന്ന് എല്ലാവര്ക്കും തോന്നും. അൽസാബിത്തിനെ ഒരുപാട് ഇഷ്ടമായിരുന്നു അവന്റെ വാപ്പക്ക്. ഇടക്ക് കടങ്ങൾ കൂടിയപ്പോൾ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തു.

 

   അങ്ങനെയാണ് അൽസബീത്തിന്റെ അഞ്ചാം വയസ്സിൽ ബീനയെയും അൽസാബിത്തിനെയും ഉപേക്ഷിച്ച്  അദ്ദേഹം മറ്റൊരു ജീവിതത്തിലേക്ക് പോകുന്നത്. കടങ്ങളും ഒക്കെ ഉപേക്ഷിച്ചു നാട് വിടുമ്പോള്‍ അദ്ദേഹം ഞങ്ങളെ പറ്റി ഒന്ന് ചിന്തിച്ചത് പോലും ഇല്ലെന്നും  ഈ പൊടി കുഞ്ഞിനെ വച്ച് ഞാന്‍ എന്ത് ചെയ്യുമെന്ന് അദ്ദേഹം ഓർത്തതുപോലുമില്ലെന്നും ആ 'അമ്മ പറയുന്നു. ഒപ്പം അതൊക്കെ ക്ഷമിക്കാം എന്ന് പറഞ്ഞ അൽസബീത്തിന്റെ 'അമ്മ ഇന്നേ വരെ അൽസാബിത്തിനെ കുറിച്ച് അദ്ദേഹം ഒരുകാര്യവും തിരക്കിയിട്ടില്ലെന്നും പറയുന്നു.

 

  വീട് ജപ്തിയുടെ വക്കോളമെത്തി എന്ത് ചെയ്യണം എന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും കൂട്ടിച്ചേർത്ത 'അമ്മ ഭക്ഷണവും ഉറക്കവുമില്ലാതെ കഴിഞ്ഞ നാളുകളെ പറ്റിയും ഓർക്കുന്നു. ഒരു മെഡിക്കല്‍ ഷോപ്പില്‍ 250 രൂപ ദിവസകൂലിയ്ക്ക് ജോലിയ്ക്ക് ബീന പോയി തുടങ്ങി. അന്ന് അൽസബീത്തിന് മറ്റുകുട്ടികളെ പോലെ കളിച്ചുനടക്കാനോ പുത്തനുടുപ്പോ ഒന്നുമില്ലായിരുന്നു. മാത്രമല്ല   ബന്ധുക്കള്‍ ആരും അവരുടെ സഹായത്തിനുമെത്തിയില്ല. ബീനയും ബീനയുടെ ഉമ്മയും ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് അവർ ജീവിച്ചിരുന്നത്. ഒപ്പം  കടക്കാരുടെ ബഹളവും അന്നുവരെ ഭയപെടുത്തിയിരുന്നു.

 

   അങ്ങനെ വന്നവരോടൊക്കെ തങ്ങൾ എവിടേക്കും കടന്നു കളഞ്ഞിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും ഞങ്ങൾ വല്ലതും ചെയ്തുകളഞ്ഞാൽ ആരോട് പണം ചോദിക്കുമെന്നും ബീന പറഞ്ഞെങ്കിലും കടമെല്ലാം കൊടുത്തുതീർക്കുമെന്ന് അവർക്ക് വാക്ക് നൽകിയിരുന്നു. പോസ്‌റ്റോഫീസിൽ ടെസ്റ്റ് എഴുതികിട്ടിയ പണം കുറേശെ സ്വരുക്കൂട്ടിയ സമയത്താണ്   കുട്ടിക്കലവറയിലേക്ക് അൽസബീത്തിന് വിളിവരുന്നത്. എല്ലാവർക്കും ഏറെ പ്രിയങ്കരനായി മാറിയ അൽസബീത്ത് അതിന് ശേഷമാണ് കേശുവായി ഉപ്പും മുളകില്‍ എത്തിയത്.ആദ്യമായി കാമറയുടെ മുമ്പില്‍ ശ്രീ ശബരീശന്‍ എന്ന ആല്‍ബത്തിൽ  അഭിനയിക്കുമ്പോൾ അൽസബീത്തിന് നാല് വയസ്സാണ് പ്രായം.

 

  പിന്നീട് കടങ്ങളെല്ലാം തീർത്താണ് ഈ നിലയിലെത്തിയതെന്നും ബീന തുറന്നു പറയുന്നു. ഇപ്പോഴും അദ്ദേഹത്തോട് തനിക്ക് ദേഷ്യമില്ലാത്തതിന് കാരണം അൽസാബിത്തിനെ നൽകിയത് കൊണ്ടാണെന്നും എവിടെയോ അദ്ദേഹത്തോടുള്ള ഇഷ്ടം അവശേഷിക്കുന്നുണ്ടെന്നും ബീന വെളിപ്പെടുത്തുന്നു.

 

  അൽസബീത്ത് ഇടക്ക് വാപ്പയെ പറ്റി പറയുമ്പോൾ വാപ്പയെ ഇഷ്ടപെടണമെന്ന് ബീന പറയുമായിരുന്നു. അപ്പോള്‍ അൽസബീത് ഉണ്ടും ഉറങ്ങാതെയും അവർ ജീവിച്ച സമയത്ത് വാപ്പ കഴിച്ചും ഉറങ്ങിയും ജീവിച്ചില്ലേ എന്ന ചോദ്യത്തിന് മുന്നിൽ പലപ്പോഴേക്കും ബീന തളർന്നു പോയിട്ടുണ്ട് എന്നും പറയുന്നു. ഇപ്പോൾ അൽസബീത്തിനും ബീനക്കും ആകെയുള്ള വിഷമം വീട് ഇപ്പോഴും അദ്ദേഹത്തിന്റെ കൂടി പേരിലാണ്. കുഞ്ഞു കഷ്ടപെട്ടിട്ടാണ് വീടിന്റെ കടങ്ങളും ബാക്കി പണിയും പൂര്‍ത്തീകരിക്കുന്നത്. ഇനി വരും നാളുകളിൽ അതൊരു വിഷയം ആകാതെ ഇരിക്കാന്‍ പ്രാർത്ഥിക്കുകയാണ് ബീന

మరింత సమాచారం తెలుసుకోండి: