ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഏഴ് പേരെ ഉള്‍പ്പെടുത്തി സൗത്ത് ഡല്‍ഹി ആക്രമണങ്ങള്‍ക്കെിരെ പോലിസ് കുറ്റപത്രം രജിസ്റ്റര്‍ ചെയ്തതോടെ ജാമിഅ നഗര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഇതിനിടെ ഡല്‍ഹിയിലെ നന്ദ്‌നഗരി, ജാഫറാബാദ്, ഗോണ്ട പ്രദേശങ്ങളില്‍ ഇന്ന് സംഘര്‍ഷമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

     

       ജാമിഅ മില്ലിയില്‍ നടത്തിയ തേര്‍വാഴ്ചക്കൊടുവില്‍ വ്യാപകമായി ആരോപണം ഉയര്‍ന്നതോടെയാണ് എഫ്.ഐ.ആറില്‍ വിദ്യാര്‍ഥികളെ പ്രതിചേര്‍ത്ത് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി പോലിസ് രംഗത്തിറങ്ങിയത്. കാമ്പസിനകത്ത് അതിക്രമിച്ചു കയറി പിടികൂടിയ വിദ്യാര്‍ഥികളെ അന്നു രാത്രി തന്നെ പോലിസിന് വിട്ടയക്കേണ്ടി വന്നിരുന്നു. ജാമിഅക്കകത്തു നിന്നും പോലിസിനു നേര്‍ക്ക് കല്ലെറിഞ്ഞ ഏതാനം വിദ്യാര്‍ഥികളെ തെരഞ്ഞൊണ് കാമ്പസിനകത്ത് കടന്നതെന്നും ഇതിനിടയിലാണ് 75 ഷെല്‍ കണ്ണീര്‍ വാതകം പ്രാേയഗിച്ചതെന്നും പോലിസ് ഒടുവില്‍ പുറത്തിറക്കിയ വിശദീകരണ കുറിപ്പിലുണ്ട്.

 

 

     ഏഴോ എട്ടോ പേര്‍ കല്ലെറിഞ്ഞെന്നാണ് എഫ്.ഐ.ആറിലുള്ളത്. എന്നാല്‍ ആരെയും അന്വേഷിക്കുകയല്ല കണ്ണില്‍ കണ്ടവരെ മുഴുവന്‍ തല്ലിച്ചതക്കുകയാണ് ഡല്‍ഹി പോലിസ് ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നത്. പുറത്തു നിന്നുള്ളവര്‍ക്ക് കയറാനാവാത്ത കാമ്പസിലെ ലൈബ്രറിക്കകത്ത് പോലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ബാത്ത്‌റൂമിലുമൊക്കെ കയറി മര്‍ദ്ദിക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നു.

 

 

     ഇന്ന് മുതല്‍ പ്രക്ഷോഭം ശക്തമാക്കാനാണ് ജാമിഅ നഗറിലെ പൗരസമിതിയുടെ തീരുമാനം. ഇതിനിടെ കഴിഞ്ഞ ദിവസം പ്രകടനക്കാര്‍ക്ക് നേരെ പോലിസ് കണ്ണീര്‍വാതകവും ലാത്തിപ്രയോഗവും നടത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സീലംപൂര്‍, ജാഫറാബാദ് ഏരിയകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

మరింత సమాచారం తెలుసుకోండి: