മക്കളെ ഉപേക്ഷിച്ചുകൊണ്ട് വിവാഹിതരുടെ ഒളിച്ചോട്ടങ്ങൾ തുടർക്കഥയാകുകയാണ്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഗൾഫിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്  ഭാര്യ പറഞ്ഞത് തൻ കാമുകനൊപ്പം ഒളിച്ചോടുന്നു എന്ന്. സ്വന്തം മക്കളെ ഉപേക്ഷിച്ചാണ് യുവതി കാമുകനോപ്പം ഒളിച്ചോടിയത്. താൻ കാമുകനൊപ്പം പോകുന്നവെന്ന് ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് ഒന്നരയും അഞ്ചും വയസ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ച് യുവതി പോയത്.

 

 

 

 

     മക്കൾക്കൊപ്പം കുളത്തൂർ ജംഗ്ഷനിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു യുവതി. ഇതിനിടയിലാണ് കുളത്തൂപ്പുഴയിൽ വ്യാപാര സ്ഥാപനം നടത്തിയ യുവാവുമായി പ്രണയത്തിലായത്. ഇയാളുമായുള്ള രഹസ്യബന്ധം പല തവണ വീട്ടുകാർ തടഞ്ഞെങ്കിലും യുവതി അത് വക വെക്കാതെയാണ് യുവാവിനൊപ്പം പോയത്.

 

 

 

   അതേസമയം, ഭാര്യ കാമുകനൊപ്പം പോയ വിവരമറിഞ്ഞ് നട്ടിലെത്തിയ ഭർത്താവ് കുട്ടികളെ ഏറ്റെടുത്തു.  കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിയേയും പ്രേരണാകുറ്റത്തിന് യുവാവിനെതിരേയും കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ആഡംബര ഹോട്ടലിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.

 

 

 

     ഇതിനിടയിലാണ് പൊലീസ് പിടിയിലായത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ നടപടി എടുത്തത്. യുവതിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് ദിവസങ്ങളായുള്ള അന്വേണത്തിലാണ് ആലപ്പുഴയിലെ ആംഡംബര റിസോൾട്ടിലിൽ നിന്ന് ഇവരെ കണ്ടെത്തിയത്.

 

 

   റിസോർട്ടിൽ മുറിയെടുത്ത് കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. മക്കളെ ഉപേക്ഷിച്ചുകൊണ്ട് വിവാഹിതരുടെ ഒളിച്ചോട്ടങ്ങൾ തുടർക്കഥയാകുമ്പോൾ ജുവനൈൽ ജസ്റ്റിസ് ആക്ട്  75, 87 വകുപ്പുകളിൽ കേസെടുത്താണ് പൊലീസ് നടപടി ശക്തമാക്കുന്നത്. ഇതാണ് ഈ കേസിലും ഒളിച്ചോടിയവരെ അകത്താക്കുന്നത്.

 

   

 

  അതേസമയം ഈ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുന്നതിനെ വ്യാപകമായി വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഈ വകുപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്നും വ്യക്തി സ്വാതന്ത്ര്യത്തിനമേലുള്ള കടന്നുകയറ്റം ആവാമെന്നും പറഞ്ഞാണ്  വിമർശനം ഉയരുന്നുണ്ട്.

 

 

     നിരവധി കേസുകളിൽ സമാന വകുപ്പുകൾ ചാർത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കുളത്തൂപ്പുഴയിലെ സംഭവം ഈ കേസിന്റെ പരിധിയിൽ വരുന്നതാണെന്നാണ് ഏവരുടേയും നിഗമനം. 

మరింత సమాచారం తెలుసుకోండి: