കൊറോണ കാലത്ത് ഒരു സന്തോഷ വാർത്തയുണ്ട്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് അച്ഛനായ വിവരം ആണ്  സോഷ്യൽ മീഡിയയിൽ.മിഥുൻ തന്നെയാണ് ഈ സന്തോഷവാർത്ത തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. !!

 

   മകൻ, ഫസ്റ്റ് ബോൺ, മകന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് മിഥുൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഒരുക്കിയ വര്‍ഷം തന്നെ മിഥുന് മകനും പിറന്നിരിക്കുകയാണ്.2017–ലായിരുന്നു മിഥുനും ഡോ.ഫിബിയും വിവാഹിതരായിരുന്നത്. കോട്ടയം സ്വദേശിയാണ് ഫിബി.

 

 

  മിഥുൻ ഈ വര്‍ഷം സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രം മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്ററായിരുന്നു. ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്‍റീന ഫാൻസ് കാട്ടൂര്‍ക്കടവ്, അഞ്ചാം പാതിര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയുണ്ടായി.

 

   നിവിന്‍ പോളിയെയും നസ്‌റിയ നസീമിനെയും താരജോഡികളാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് മിഥുന്‍ സിനിമാ ലോകത്തേക്ക് എത്തിയത്.

 

 

  വിഷുവിന്‍റെ തലേന്നായതിനാൽ തന്നെ ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന എന്നാണ് മിഥുൻ മകന്‍റെ ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.ഫേസ്ബുക്ക് പേജിൽ മകന്‍റെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി കമന്‍റുകള്‍ വരുന്നുണ്ട്. താരത്തിന് ആശംസകളുമായാണ് ഏവരും എത്തിയിരിക്കുന്നത്. 

మరింత సమాచారం తెలుసుకోండి: