ഇന്ത്യയ്ക്കെതിരെ ചൈന ആഞ്ഞടിക്കാൻ തയ്യാറായി. ഇന്ത്യൻ അതിര്‍ത്തിയ്ക്ക് അടുത്ത് ചൈന സൈന്യത്തിനായി നടത്തുന്നത് വൻ നിര്‍മാണപ്രവര്‍ത്തനങ്ങളാണ്. 2020 ഏപ്രിൽ 6ന് പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ നാല് ചൈനീസ് ഫൈറ്റര്‍ വിമാനങ്ങളും നിരത്തിയിരിക്കുന്നതു കാണാം. ഇന്ത്യ - ചൈന സൈനികര്‍ തമ്മിൽ ഏറ്റുമുട്ടിയ പ്രദേശത്തു നിന്ന് 200 കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനീസ് സൈന്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നതാണ് ശ്രദ്ധേയം.

 

 

  ഇവിടങ്ങളിൽ വൻതോതിൽ മണ്ണിട്ട് നിരപ്പാക്കുന്നതും ഒരു ദേശീയ ചാനല്‍ പുറത്തു വിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളിൽ വ്യക്തമാണ്.സമുദ്രനിരപ്പിൽ നിന്ന് 14022 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിൻ്റെ സ്ഥാനവും ഏറെ തന്ത്രപ്രധാനമാണ്. ഇത്രയും ഉയരത്തിൽ പറക്കുന്ന ഫൈറ്റര്‍ വിമാനങ്ങളിൽ വളരെ കുറച്ചു ലോഡ് മാത്രമേ വഹിക്കാനാകൂ എന്നതിനാൽ ആക്ച്വൽ ലൈൻ ഓഫ് കൺട്രോളിനോടു ചേര്‍ന്നുള്ള വിമാനത്താവളം ചൈനീസ് വ്യോമസേനയ്ക്ക് ഏറെ ഉപകാരപ്രദമാണ്.

 

 

  ലോകത്തു തന്നെ ഏറ്റവും ഉയരമുള്ള വിമാനത്താവളമാണ് ചൈനയിലെ ങാരി പ്രീഫെക്ചറിലെ ഷിഖാൻഹെ പട്ടണത്തോടു ചേര്‍ന്നുള്ള ങാരി ഗുൻസ വിമാനത്താവളം. പൊതുജനങ്ങളുടെ ആവശ്യത്തിനും സൈനികാവശ്യങ്ങള്‍ക്കുമായാണ് ഈ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം തന്നെ നൂറു കണക്കിന് ചൈനീസ് സൈനികര്‍ ആക്ച്വൽ ലൈൻ ഓഫ് കൺട്രോള്‍ മുറിച്ചു കടക്കുകയോ ലൈനിനു സമീപം എത്തുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 

  ഇരുരാജ്യങ്ങളും തമ്മിൽ അതിര്‍ത്തിയിൽ ഏറ്റുമുട്ടലിനു കളമൊരുങ്ങിയ സാഹചര്യത്തിൽ ഇരു വ്യോമസേനകള്‍ തമ്മിൽ കൊമ്പുകോര്‍ക്കാനും സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്പായപ്പെടുന്നത്.ലഡാഖിനു സമീപം ചൈനീസ് യുദ്ധവിമാനങ്ങളും അണിനിരന്നു. അതേസമയം ലഡാഖിൽ ആക്ച്വൽ ലൈൻ ഓഫ് കൺട്രോളിനു സമീപം ഇന്ത്യ, ചൈന സംഘങ്ങള്‍ മുഖാമുഖം തുടരുന്നു. ഇന്ത്യൻ അതിര്‍‍ത്തിയിലേയ്ക്ക് കടന്നുകയറാനുള്ള ചൈനയുടെ ഏതു ശ്രമത്തിനും തടയിടുമെന്ന നിലപാടിലാണ് ഇന്ത്യ.

 

 

  ചൈനയ്ക്കെതിരെ വിന്യസിച്ച സൈനിക ട്രൂപ്പുകളെ ഉടൻ പിൻവലിക്കേണ്ടെന്ന നിലപാടിലാണ് ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖയ്ക്ക് സമീപം ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതിനു മറുപടിയായി ഇന്ത്യൻ സൈന്യവും അതിര്‍ത്തിമേഖലകളിലേയ്ക്ക് കൂടുതൽ സൈന്യത്തെ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.

మరింత సమాచారం తెలుసుకోండి: