സംസ്ഥാനത്ത്  തിങ്കളാഴ്ച മുതൽദീർഘദൂര ട്രെയിൻ സര്‍വീസുകൾ ആരംഭിക്കും. അതിനായുള്ള തയ്യാറെടുപ്പുകൾ ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇനി പാസ് ആവശ്യമില്ല എന്നതടക്കമുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രം നടത്തിയത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാം. പാസ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായേക്കില്ല.

 

 

   ഇതിനിടെയാണ് നാളെ മുതൽ സംസ്ഥാനത്ത് ദീർഘദൂര തീവണ്ടികൾ സര്‍വ്വീസ് പുനരാരംഭിക്കുന്നത്.കൊവിഡിന് പിന്നാലെ ലോക്ക് ഡൗണിന്‍റെ നാല് ഘട്ടങ്ങള്‍ മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം രാജ്യം പതിയെ ലോക്ക് ഡൗണില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് യാത്ര ചെയ്യാന്‍ പറ്റുന്ന തരത്തിലല്ല ജനശതാബ്ദിയിലെ ബുക്കിംഗ്.

 

 

 

  ആളുകള്‍ പരസ്പരം തിങ്ങിയിരിക്കുന്നത് ഒഴിവാക്കുന്നതിനായി മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടണമെന്ന ആവശ്യവും യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്. തിങ്കളാഴ്ച മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുന്ന തീവണ്ടികളുടെ സമയവിവരപ്പട്ടിക റെയിൽവേ പുറത്തുവിട്ടു. ജനശതാബ്ദി അടക്കമുള്ള തീവണ്ടികൾ തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങുമെന്ന് നേരത്തേ തന്നെ റെയില്‍വേ അറിയിച്ചിരുന്നതാണ്.

 

 

  അതേസമയം ഈ തീവണ്ടികളിൽ ബുക്കിംഗ് വളരെ കുറവാണ്. എറണാകുളം ജങ്‌ഷൻ- നിസാമുദീൻ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന്‌ ചൊവ്വാഴ്‌ചകളിൽ രാത്രി 11.25ന്‌ പുറപ്പെടും. മടക്ക ട്രെയിൻ ശനിയാഴ്‌ചകളിൽ നിസാമുദീനിൽനിന്ന്‌ രാത്രി 9.35ന്‌. തിരുവനന്തപുരം സെൻട്രൽ –എറണാകുളം ജങ്‌ഷൻ (06302): പ്രതിദിന പ്രത്യേക ട്രെയിൻ തിങ്കളാഴ്‌ച പകൽ 7.45 മുതൽ സർവീസ്‌ ആരംഭിക്കും.

 

 

  എറണാകുളം ജങ്‌ഷൻ– തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക ട്രെയിൻ പകൽ ഒന്നിന്‌ പുറപ്പെടും. തിരുച്ചിറപ്പള്ളി–നാഗർകോവിൽ (02627): പ്രതിദിന സൂപ്പർ ഫാസ്റ്റ്‌ തിങ്കളാഴ്‌ച പകൽ ആറുമുതൽ സർവീസ്‌ ആരംഭിക്കും. മടക്ക ട്രെയിൻ പകൽ മൂന്നിന്‌‌‌ നാഗർകോവിലിൽനിന്ന്‌ പുറപ്പെടും. തിരുവനന്തപുരം–കോഴിക്കോട്‌ ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന്‌ പുലർച്ചെ 5.45ന്‌ പുറപ്പെടും.

 

 

 

  മടക്ക ട്രെയിൻ കോഴിക്കോട്ടുനിന്ന്‌ പകൽ 1.45ന്‌ (എല്ലാദിവസവും). തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന്‌ പകൽ 2.45ന്‌ പുറപ്പെടും (ചൊവ്വാഴ്‌ചയും ശനിയാഴ്‌ചയും ഒഴികെ). മടക്ക ട്രെയിൻ കണ്ണൂരിൽനിന്ന്‌ പുലർച്ചെ 4.50ന്‌ പുറപ്പെടും (ബുധനാഴ്‌ചയും ഞായറാഴ്‌ചയും ഒഴികെ). തിരുവനന്തപുരം–ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന്‌ പകൽ 9.30ന്‌ പുറപ്പെടും.

 

 

  മടക്ക ട്രെയിൻ ലോക്‌മാന്യ തിലകിൽനിന്ന്‌ പകൽ 11.40ന്‌ (എല്ലാദിവസവും).
എറണാകുളം ജങ്‌ഷൻ- നിസാമുദീൻ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന്‌ പകൽ 1.15ന്‌ പുറപ്പെടും. മടക്ക ട്രെയിൻ നിസാമുദീനിൽനിന്ന്‌ രാവിലെ 9.15ന്‌ (എല്ലാ ദിവസവും).

మరింత సమాచారం తెలుసుకోండి: