കൊറോണ കാലത്ത് ആരാധാനാലയങ്ങളിൽ പ്രവേശിക്കാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം.  അതോടൊപ്പം ആരാധനയ്‌ക്കെത്തുന്നവര്‍ മാസ്‌ക് ധരിക്കണം. പള്ളികളില്‍ ഗായകസംഘങ്ങളെ അനുവദിക്കില്ല.പ്രസാദമോ തീര്‍ത്ഥമോ നല്‍കരുത്. കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണം. മാത്രമല്ല കൂട്ടായ്മകള്‍ അനുവദിക്കരുത്. ഒപ്പം പ്രാര്‍ത്ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം. വിഗ്രഹങ്ങളിലും മൂര്‍ത്തികളിലും സ്പര്‍ശിക്കാന്‍ അനുവദിക്കരുത് എന്നിങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍.

 

 

   കൊവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്.ആരാധനാലയത്തിലെ വിഗ്രഹത്തിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ സ്പര്‍ശിക്കാന്‍ അനുവദിക്കരുത്, പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല,ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം.

 

  ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം,വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്,ആരാധനാലയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കഴുകുകയും അണുവിമുക്തമാക്കുകയും വേണം,65 വയസ്സില്‍ മുകളിലുള്ളവരും 10 വയസ്സിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം,കൂടാതെ ആരാധനാലയത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് കൈയ്യും കാലും സോപ്പും വെള്ളും ഉപയോഗിച്ച് കഴുകണം.

 

 

  പാദരക്ഷകള്‍ വാഹനങ്ങളില്‍ തന്നെ വയ്ക്കണം,ക്യൂവില്‍ 6 അടിയെങ്കിലും സാമൂഹിക അകലം പാലിക്കണം,
ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം, തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. അതേസമയം മെയ് 30- ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

 

 

  എന്നാൽ  കേന്ദ്ര സർക്കാർ നൽകിയ ഇളവുകൾ പാലിച്ചാണ് സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ നൽകുന്നത്. കർശനമായ മാർഗനിർദേശങ്ങളും പുറത്തിറക്കിയിരുന്നു. അതേസമയം  സംസ്ഥാനത്ത് ഇന്ന് 94 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 47 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയതുമാണ്. 7 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.

 

 

  കാസർകോട് 12, കണ്ണൂർ 6, വയനാട് 2, കോഴിക്കോട് 10, മലപ്പുറം 8, പാലക്കാട് 7, തൃശൂർ 4, എറണാകുളം 2, കോട്ടയം 5, പത്തനംതിട്ട 14, ആലപ്പുഴ 8, കൊല്ലം 11, തിരുവനന്തപുരം 5 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോബാധയുണ്ടായത്. 

 

 

మరింత సమాచారం తెలుసుకోండి: