വെറും വയറ്റിൽ ചൂട് വെള്ളം  കുടിച്ചാൽ എന്ത് സംഭവിക്കും? ഇതിനെ കുറിച്ച് നിരവധി പഠനങ്ങൾ നിലനിക്കുന്നത്.     രാവിലെ വെറും വയറ്റില്‍ തന്നെ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് വെറും വയറ്റിലുള്ള വെള്ളം കുടി.വെള്ളം കുടിയ്ക്കുകയെന്നത് ആഹാരം കഴിയ്ക്കുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ശാരീരിക പ്രക്രിയകള്‍ നല്ല രീതിയില്‍ നടക്കാന്‍ ഏറെ അത്യാവശ്യമായ ഒന്നാണിത്.

 

 

  വെള്ളത്തിന്റെ കുറവ് പല തരത്തിലെ അസുഖങ്ങള്‍ക്കു വഴിയൊരുക്കുമെന്നു മാത്രമല്ല, പല തരത്തിലും ഇത് അവയവങ്ങളെ ദോഷകരമായി ബാധിയ്ക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയില്‍ രാവിലെ വെറും വയററില്‍ വെള്ളം കുടിയ്ക്കുകയെന്നത് പ്രധാനമായി പറയുന്നു. അതിരാവിലെ തന്നെ നിങ്ങൾ വെള്ളം കുടിക്കുമ്പോൾ, ഈ വിഷവസ്തുക്കളെല്ലാം ശരീരത്തിൽ നിന്ന് എളുപ്പത്തിൽ പുറന്തള്ളപ്പെടുന്നു. ഇതുവഴി കൂടുതൽ ആരോഗ്യവും ഉന്മേഷവും പുതുമയും അനുഭവപ്പെടും.

 

 

 

  രാവിലെ വെള്ളം കുടിക്കുമ്പോൾ, പ്രത്യേകിച്ചും നിങ്ങൾ ഉണർന്നയുടനെ ഇത് ചെയ്യുമ്പോൾ നിങ്ങളുടെ ശരീരം വേഗത്തിൽ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് സജ്ജമാകും. രാത്രിയിൽ നിങ്ങൾ വിശ്രമിക്കുമ്പോൾ നിങ്ങളുടെ ശരീരം ചില അറ്റകുറ്റപ്പണികളിൽ ഏർപ്പെടുന്നുണ്ട്. ഈ സമയത്താണ് ശരീരം എല്ലാ വിഷവസ്തുക്കളും പുറന്തള്ളുന്നതിനായി ശേഖരിച്ചു വയ്ക്കുന്നത്. ഇതുവഴി നിങ്ങളുടെ ഭക്ഷണം വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഇതിലൂടെ തടി കുറയ്ക്കാനും സഹായിക്കും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ പ്രത്യേകിച്ചും ചെയ്യേണ്ട ഒന്നാണിത്.

 

 

 

  ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇത് സാധിയ്ക്കുന്നത്.രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട ഉപാപചയ നിരക്ക് മെച്ചപ്പെട്ട ദഹനവ്യവസ്ഥിതിയെ സൂചിപ്പിക്കുന്നു.ഇത് സ്വാഭാവികമായും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. വിവിധതരം അണുബാധകൾക്കെതിരെ പോരാടുന്നതിനായി ശരീരത്തിന് മെച്ചപ്പെട്ട പ്രതിരോധകശേഷി ആശ്യമാണ്.

 

 

  അതോടൊപ്പം നിങ്ങൾ കൂടുതൽ ആരോഗ്യവാനും ഉന്മേഷമുള്ളവരും ആയിരിക്കും.നമ്മുടെ ശരീരത്തിെന് നിത്യേന ആവശ്യമായ ദ്രാവക ബാലൻസ് നിലനിർത്താനായി കുടിവെള്ളം അത്യാവശ്യമാണ്. ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുമ്പോൾ, ഇത് നിങ്ങളുടെ ശരീരത്തിലെ ലിംഫറ്റിക് സിസ്റ്റത്തെ സന്തുലനാവസ്ഥയിലാക്കി മാറ്റും.മലവിസർജ്ജന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനുമായി അതിരാവിലെ വെറും വയറ്റിലുള്ള വെള്ളംകുടി ശീലം ഗുണം ചെയ്യും.

 

 

 

  ഒഴിഞ്ഞ വയറ്റിൽ പതിവായി വെള്ളം കുടിക്കുന്നത് വഴി മലവിസർജ്ജനം കൂടുതൽ സുഗമമാക്കുകയും ശരീരത്തിൽ നിന്നുള്ള മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രക്രിയ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു.മലബന്ധം നമ്മുടെ ആരോഗ്യത്തെ വേഗത്തിൽ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. അത് മാത്രമല്ല ഇത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിൽ തടസ്സം സൃഷ്ടിക്കുന്നതിനും കാരണമാകുന്നുയൂറിനറി ട്രാക്ട് ഇൻഫെക്ഷൻ അഥവാ മൂത്രാശയ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ രാവിലെ ആദ്യം തന്നെ വെള്ളം കുടിക്കുന്ന ശീലം ഇത് സംബന്ധിച്ച പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വലിയ രീതിയിൽ ഗുണം ചെയ്യും.

 

 

 

  മാത്രമല്ല രാത്രി മുഴുവൻ മൂത്രം പിടിച്ചു നിർത്തുമ്പോൾ പിത്താശയത്തിന്റെ ചുമരുകളിൽ ദോഷകരമായ ബാക്ടീരിയകളും വിഷവസ്തുക്കളും രൂപം കൊള്ളാനുള്ള സാധ്യതയുണ്ട്. ഒരു ഡൈയൂറിറ്റിക് ഏജന്റായി പ്രവർത്തിക്കുന്നത് വഴി മൂത്രസഞ്ചി ശരിയായ രീതിയിൽ ശൂന്യമാക്കി മാറ്റാൻ പതിവായുള്ള ഈ ശീലം സഹായിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഒപ്പം രാവിലെ ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും.

మరింత సమాచారం తెలుసుకోండి: