ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന പെപ്പർ ടൂറിസം പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് ചുവടു വച്ചിരിക്കുന്നു. വിനോദ സഞ്ചാരത്തിൽ പ്രാദേശിക ജനപങ്കാളിത്തത്തോടെയുള്ള ജനകീയ ആസൂത്രണ, ശാക്തീകരണ പദ്ധതിയാണ് പെപ്പർ പദ്ധതി (പീപ്പിൾ പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപേറ്ററി  ടൂറിസം പ്ലാനിങ് ആൻഡ് എംപവർമെന്റ് ത്രൂ റെസ്പോൺസിബിൾ ടൂറിസം) പ്രാദേശിക സ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലായി വികസിപ്പിക്കുകയാണ് ലക്ഷ്യം .10 കേന്ദ്രങ്ങളിലേക്കാണ് പെപ്പെർ പദ്ധതി വ്യാപിപ്പിക്കുന്നത്. 

 

   തങ്ങളുടെ പ്രദേശത്ത് ടൂറിസം മേഖലയിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കാൻ ജനങ്ങൾക്കും പ്രദേശത്തെ തദ്ദേശ സ്വയംവരണ സ്‌ഥാപനങ്ങൾക്കും അവസരം നൽകുകയാണ് പെപ്പർ പദ്ധതി. ഫാം ടൂറിസം,ഹോം സ്റ്റേ ,ഫാം സ്റ്റേ ,ഗ്രാമീണ ടൂറിസം പാക്കേജുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ പ്രദേശവാസികൾക്ക് വരുമാനത്തിന് അവസരമുണ്ടാക്കുന്നുണ്ട് .പരമ്പരാഗത തൊഴിലുകൾ, കലാപ്രവർത്തനങ്ങൾ, ഉത്സവങ്ങൾ ,സംസ്കാരങ്ങൾ,ഭക്ഷണ വൈവിധ്യങ്ങൾ, ,എന്നിവ ടൂർ പാക്കേജുകളാക്കി മാറ്റി, ടൂറിസ്റ്റുകളെ എത്തിച്ചു വരുമാനം നേടുക എന്നത് പെപ്പർ പദ്ധതിയുടെ സവിഷേശതകളാണ്.  

 

   സാമ്പത്തിക വർഷം 72 ലക്ഷം രൂപയാണ് ടൂറിസം വകുപ്പ് ഈ പദ്ധതിക്കായി നീക്കി വച്ചിട്ടുള്ളത് .30 ലക്ഷം രൂപ പരിശീലനത്തിനും, 42 ലക്ഷം കേന്ദ്ര വികസനത്തിനുമാണ് . മാത്രമല്ല പ്രാദേശിക ഉൽപ്പനങ്ങൾ വിൽക്കാനുള്ള അവസരവുമുണ്ട്.2000 യൂണിറ്റുകളാണ് പെപ്പർ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.ഇതിലൂടെ നിരവധി തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നുമുണ്ട്. നിലവിൽ 22 കേന്ദ്രങ്ങളിലായി 964 യൂണിറ്റുകളാണുള്ളത്. സാമ്പത്തിക വർഷത്തിൽ 10 കോടി രൂപയുടെ വരുമാനമാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.

మరింత సమాచారం తెలుసుకోండి: