നീണ്ട നാളായി കാമുകനും ഫോട്ടോഗ്രാഫറുമായ ആന്‍ഡ്രൂവുമായി പ്രണയത്തിലായിരുന്നു ഇലിയാന. എന്നാൽ അടുത്തിടെയാണ് ഇരുവരും ബ്രേക്ക് അപ്പായ വാര്‍ത്തകള്‍ ഉയര്‍ന്നുവന്നത്.

ഒരു പോസ്റ്റിലൂടെയാണ് താരം ബ്രേക്ക് അപ്പ് വാര്‍ത്ത സ്ഥിരീകരിച്ചത്. ”അതെ” ജീവിതത്തില്‍, കൂട്ടുകാരെ നഷ്ടമാവാം,കുടുംബാംഗങ്ങളെയും, പങ്കാളികളെയും നമ്മുടെ ജീവിതത്തില്‍ നിന്ന് നടന്ന് നീങ്ങുന്നവര്‍ ആരുതന്നെയായലും നാം ഒരിക്കലും സ്വയം വിശ്വാസം കൈവിടരുത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നാം നമ്മെ തന്നെ സ്‌നേഹിക്കാന്‍ പഠിക്കണം, ചൂറ്റുമുളളവര്‍ സ്‌നേഹിക്കുന്നില്ല എന്ന് തോന്നുമ്പോള്‍, നാം നമ്മെ തന്നെ അങ്ങ് സ്‌നേഹിക്കണം, നമ്മുക്കായി ആരും ഇല്ലാതെ വരുമ്പോള്‍ നാം തന്നെ നമ്മുക്കായി നിലകൊളളണം” താരം കുറിച്ചു. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് എത്തി ശ്രദ്ധപിടിച്ചുപറ്റിയ ചുരുക്കം നടികളിൽ ഒരാളാണ് ഇലിയാന. 

మరింత సమాచారం తెలుసుకోండి: