54ാം ന്റെ നിറവിൽ ബോളിവുഡ് കിങ് ഖാൻ. താരത്തിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് ആരാധകർ. താരത്തിന് ആശംസ നേർന്ന് ബോളിവുഡും ആരാധകരും എല്ലാം തന്നെ രംഗത്തെത്തിയിട്ടുണ്ട്. എസ് ആർകെയ്ക്ക് ആശംസ നേരാനായി ആരാധകർ മുംബൈയിലെ വസതിയിൽ എത്തിയിരുന്നു. അർധരാത്രി 12 മണിയോടെയാണ് പ്രിയ താരത്തിന് ആശംസ നേരാനായി ആരാധകർ എത്തി തുടങ്ങിയത്. ഒട്ടും വൈകാതെ നന്ദി അറിയിച്ച് താരം പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പിറന്നാൾ ആശംസ നേർന്ന ആരാധകർ ഫ്ലൈയിങ് കിസ്സും നൽകിയാണ് താരം അർധരാത്രി പിരിഞ്ഞത്. ആരാധകർ ഒക്കെ തന്നെ സോഷ്യൽ മീഡിയ വഴിയും താരത്തിന് പിറന്നാളാശംസകൾ നൽകുന്നുണ്ട്.

మరింత సమాచారం తెలుసుకోండి: