ഇന്ത്യൻ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി വളരെ വ്യത്യസ്തമായതും അതിഗംഭീരവുമായ ആര്‍ട്ട് എക്സിബിഷനുമായി മൂത്തോന് ടീം. ചിത്രത്തിന്റെ വിശാലത പ്രകടമാകുന്ന ചിത്ര പ്രദര്‍ശനവും ക്രീയേറ്റീവ് എക്സിബിഷനുമാണ് നടക്കുക. തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു, ‘മൂത്തോന്’ റിലീസ് ചെയ്യുന്ന 2019 നവംബര്‍ 8ന് രാവിലെ 11മണിക്ക് എറണാകുളം പനമ്പിള്ളി നഗറിലെ കഫെ പപ്പായയിലാണ് എക്സിബിഷന്റെ ഉല്‍ഘാടനം. മലയാളം,ബോളിവുഡ് സിനിമാ രംഗത്തെ പ്രമുഖര്‍ ആര്‍ട്ട് എക്സിബിഷന്റെ ഭാഗമാകുന്ന എക്സിബിഷന് നയിക്കുന്നത് ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ്.
നവംബര്‍ എട്ടിന് മൂത്തോന് പ്രദര്‍ശനത്തിനെത്തും. നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന് ഷാഹിര്‍, റോഷന് മാത്യുഎന്നിവരാണ് മൂത്തോനിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.