
തമിഴകത്തിൻ്റെ സ്വകാര്യ അഹങ്കാരമായ ഉലകനായകൻ കമലഹാസന് ഇന്ന് മധുരപ്പിറന്നാൾ. താരം തൻ്റെ അറുപത്തിയഞ്ചാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. താരത്തിൻ്റെ പിറന്നാൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് അണികളും ആരാധകരും ഒക്കെ തന്നെ. മൂന്നു തവണ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് മികച്ച നടനുളള അവാര്‍ഡ് വാങ്ങിയ കമലിനെ ഓരോ പിറന്നാളും ചെറുപ്പത്തിലേക്കാണ് നയിക്കുന്നത്. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍ എന്നിങ്ങനെ സകല ബഹുമതികളും സ്വന്തം പേരിനൊപ്പം ചേര്‍ത്തു വെച്ചിട്ടുള്ള നടനാണ് കമൽ ഹാസൻ. ഈ നടൻ്റെ സംസാരവും അഭിനയവും ഒരുപോലെ സുന്ദരമാണ്. അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം ആക്കി തീർക്കാൻ ആരാധകരും ഒരുങ്ങി കഴിഞ്ഞു ഒപ്പം സോഷ്യൽ മീഡിയയിൽ വഴി അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി ധാരാളം പേർ എത്തുന്നുണ്ട്.
Please do not make derogatory comments, comments those attack any person directly, indirectly, comments those create societal pressures, comments those are not ethical & moral. Please do support us to moderate and remove the comments which doesn't fit to this comment policy - India Herald Group