ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.ബിഗ് ബജറ്റ് ചിത്രം മാമാങ്കം ആണ് ഏറ്റവും പ്രധാന്യത്തോടെ തിയറ്ററുകളിലേക്ക് ഇനി എത്താൻ പോകുന്നത്. നൊവേനമ്പർ 21 നാണ് മാമാങ്കത്തതിന്റെ റിലീസ്.ഇതോടെ ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസ് ചിത്രം മാമാങ്കമായിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് വന്നു. മമ്മൂട്ടിയിലെ അഭിനേതാവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഏറ്റെടുത്തിരിക്കുന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട് അദ്ദേഹം. അഭിനയപ്രാധാന്യമുള്ള ക്യാരക്ടറാണോ ഇതെന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കാറുള്ളത്. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുകയാണ് അദ്ദേഹം. മാമാങ്ക കഥയുമായെത്തുന്ന മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമാങ്കം.നാല് വ്യത്യസ്ത ലുക്കിലാണ്  മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സ്‌ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്ന് തുടക്കത്തിലേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഥാപാത്രത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായത്.വനിതയുടെ കവര്‍ഗേളായാണ് ലുക്ക് പുറത്തുവിട്ടത്. റിലീസിന് നാളുകള്‍ അവശേഷിക്കുന്നതിനിടയില്‍ ഈ സസ്‌പെന്‍സ് പുറത്തുവിടേണ്ടിയിരുന്നില്ലെന്നായിരുന്നു ആരാധകരുടെ പക്ഷം. മമ്മൂട്ടിയുടെ ലൂക്കിന് പിന്നിലെ പ്രധാന താരം റോഷന്‍ എന്‍ജിയാണ്. പെണ്ണഴകില്‍ പ്രത്യക്ഷപ്പെട്ട മെഗാസ്റ്റാറിനെ കണ്ടപ്പോള്‍ മുതല്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്ന കാര്യം കൂടിയായിരുന്നു ഇത്. ആദ്യം മീശ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നു, എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. മീശയും താടിയും വെച്ച് സ്‌ത്രൈണ ഭാവം മതിയെന്ന്  ഒടുവിൽ തീരുമാനിക്കുകയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കം വമ്പന്‍താരനിര അണിനിരക്കുന്ന സിനിമ, തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാന്‍ പുറപ്പെടുന്ന ചാവേറുകളായിട്ടാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നത്. അമ്പത് കോടിയോളം മുതല്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് മമ്മൂട്ടി പറയുന്നു.സിനിമയില്‍ നിന്നും പുറത്ത് വന്ന ഓരോ ഫോട്ടോസും ട്രെയിലറും ടീസറുകളുമെല്ലാം ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ് .

మరింత సమాచారం తెలుసుకోండి: