ടെലിവിഷന്‍ പരിപാടികളുടെ ചരിത്രം തിരുത്തിക്കുറിച്ചായിരുന്നു ബിഗ് ബോസ്  എന്ന പരുപാടി എത്തിയത്.മോഹന്‍ലാല്‍ അവതാരകനായെത്തിയ ആദ്യ സീസണിന് മികച്ച പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്.സിനിമയിലും സീരിയലിലും മോഡിലിംഗിലുമൊക്കയായി സജീവ സാന്നിധ്യം പുലർത്തിയവരായിരിന്നു  പരിപാടിയിൽ  മാറ്റുരയ്ക്കാനെത്തിയതും.പിന്നാലെ ഇപ്പോഴിതാ രണ്ടാം സീസണും  എത്തുകയാണ്.പ്രേക്ഷകരുടെ എല്ലാ സംശയങ്ങൾക്കുംമറുപടിയായി ലൈവ് വിഡിയോയിൽ പ്രത്യക്ഷപെട്ടത്  ലാലേട്ടൻ ആണ്.ബിഗ്‌ബോസ് പ്രോജക്റ്റ് ഏറ്റെടുക്കാൻ ഉണ്ടായ കാരണം അവതാരക തിരക്കിയപ്പോൾ, "ആങ്കറിങ് ഒരു ചലഞ്ചാണ്; ബിഗ്‌ബോസിൽ കഴിയുന്ന ആളുകളുമായി ഓരോ ദിവസവും പങ്കിടുന്നത് വൈവിധ്യ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അവർ എന്താണ് പറയുന്നതെന്നോ ചോദിക്കുന്നതെന്നോ അറിയാതെയാണ് ഞാൻ അവിടെ നിൽക്കുന്നത്.ഞാൻ ആണ് അവർക്ക് ആകെയുള്ള മീഡിയേറ്റർ. എന്നിലൂടെ വേണം പുറം ലോകം അവർക്ക് പറയാനുള്ളത് അറിയാൻ. അത് വല്ലാത്ത എക്സൈറ്റിങ് ആണ്", മോഹൻലാൽ പറഞ്ഞു.ഒരുപാട് ആളുകളുടെ സ്വഭാവം, വെളിപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടിയാണ് ഷോ . ഫോൺ ഇല്ലാതെ . ടെലിവിഷൻ ഇല്ലാതെ, ക്ളോക്കില്ലാതെ; പകൽ ആണോ രാത്രിയാണോ, എന്നുപോലും അറിയാൻ സാധിക്കാതെ കഴിയുന്ന ഷോ തീർത്തും എക്സൈറ്റിങ്ങാണ്; ആദ്യ സീസൺ നന്നായി പോസ്റ്റ്മോർട്ടം നൽകിയാണ് രണ്ടാമത്തെ സീസൺ എത്തുന്നത്. ആരൊക്കെ പങ്കെടുക്കുമെന്ന കാര്യം ഇപ്പോഴും സർപ്രൈസിന്റെ പരിധിയിലാണ്.ബിഗ് ബോസിലേക്കെത്തിയതിന് ശേഷം പല താരങ്ങളുടേയും ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. പേളി-ശ്രീനി പ്രണയം തുടങ്ങിയതും ആ ബന്ധം വിവാഹത്തില്‍ കലാശിക്കുന്നതിനും വഴിയൊരുക്കിയത് ബിഗ് ബോസായിരുന്നു.സാബുമോന്‍ അബ്ദുസമദായിരുന്നു ആദ്യ സീസണിലെ വിജയി. അപ്രതീക്ഷിത ടാസ്ക്കുകളും ട്വിസ്റ്റുമൊക്കെ നിറഞ്ഞതാണ് ബിഗ്‌ബോസ് മുന്നേറിയത്. താരങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം എന്താണെന്ന് മനസ്സിലാക്കുന്നതിനും ബിഗ് ബോസ് നിമിത്തമായിരുന്നു.എന്തായാലും സീസൺ രണ്ടിനായി കാത്തിരിക്കൂ,ബിഗ് ബോസ് തുടങ്ങട്ടെ എല്ലാവർക്കും കാണിച്ചു തരാം", എന്നാണ് ലാലേട്ടൻ പറഞ്ഞു അവസാനിപ്പിച്ചത്.

మరింత సమాచారం తెలుసుకోండి: