തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കോളിവുഡ് ചിത്രമാണ് തമ്പി.കാര്‍ത്തിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമ്പി എന്ന ചിത്രത്തിന്റെ ടീസര്‍ ആരാധകർക്ക് ഏറെ കൗതുകമുളവാക്കിയിരിക്കുകയാണ്.മോഹന്‍ലാലാണ് ടീസര്‍ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്.തമിഴ് പ്രേക്ഷകരുടേയും മലയാളികളുടേയും പ്രിയ താരങ്ങളായ കാർത്തിയും ജ്യോതികയും ഒന്നിച്ചെത്തുകയാണ്. ജീത്തുവിനും കാര്‍ത്തിയ്ക്കും ജ്യോതികയ്ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ത്തു.  കാര്‍ത്തിയുടെ കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് ജ്യോതിക അഭിനയിക്കുന്നത്.  അണ്ണിയ്ക്കൊപ്പം (സഹോദരന്റെ ഭാര്യ) ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും എല്ലാവരുടെയും അനുഗ്രഹം തനിക്ക് വേണമെന്നും കാര്‍ത്തി പറഞ്ഞു. ഇതാദ്യമായിട്ടാണ് കാർത്തിയും ജ്യോതികയും ഒന്നിച്ചെത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും തമ്പി.കൈദിയ്ക്ക് ശേഷം പുറത്തു വരുന്ന കാർത്തി ചിത്രമായിരിക്കും തമ്പി. പാപനാശത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്. വയാകോം 18 സ്റ്റുഡിയോസിന്റെ ബാനറില്‍ പാരലല്‍ മൈന്‍ഡ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

మరింత సమాచారం తెలుసుకోండి: