ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവോടെ നിരവധി യുവാക്കള്‍ വ്യത്യസ്തമായ സിനിമകളുമായി വരുന്നുണ്ടെന്നും നല്ല സിനിമയായിരിക്കണം അവരുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

 

 

 

ഐ എഫ് എഫ് കെയുടെ ഇരുപത്തി നാലാം പതിപ്പ് നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

 

 

 

 

 

 

രണ്ടര പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഐ എഫ് എഫ് കെ ഉണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ മലയാള സിനിമയെ അടിമുടി മാറ്റിമറിച്ചു. മലയാളി പ്രേക്ഷകന്റെ ആസ്വാദന നിലവാരം വര്‍ ധിപ്പിക്കുന്നതിലും കച്ചവട മൂല്യങ്ങളോട് രാജിയാവാതെ സിനിമയെടുക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിലും ഐ എഫ് എഫ് കെ നിര്‍ണായക പങ്ക് വഹിച്ചു എന്നത് ഒരു വസ്തുതയാണ്-മന്ത്രി കൂട്ടിച്ചേര്‍ത്തു.വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണിത്.

 

 

 

 

സിനിമയുടെ ആസ്വാദന മൂല്യത്തിനും വിനോദ് മൂല്യത്തിനും ഊന്നല്‍ നല്‍കുകയും ചെയ്യുന്നു മേള. രാഷ്ട്രീയ ദര്‍ശനങ്ങളെ അവഗണിക്കുന്ന ലോകത്തെ പല ചലച്ചിത്ര മേളകളില്‍ നിന്നും ഐ എഫ് എഫ് കെ യെ വേറിട്ട് നിര്‍ത്തുന്നതും ഈ നിലപാടാണ്.

 

 

 

രാജ്യത്ത് ഭാഷയുടേയും ദേശത്തിന്റേയും ബഹുസ്വരത  ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഭാഷ, ഒരു ദേശം എന്ന തരത്തിലേക്ക് ബഹു സാംസ്‌കാരിക സമൂഹങ്ങളെ മാറ്റിയെടുക്കുന്ന നടപടികളുടെ പരീക്ഷണശാലയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ ശിഥിലമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനമായി നയിക്കാന്‍ സിനിമയ്ക്ക് കഴിയും. സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു രാഷ്ട്രീയത്തിന് ആധിപത്യമുണ്ടായാല്‍ ആ കലാരൂപത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സഹജീവികളുടെ പ്രശ്നങ്ങളോടും പ്രതിസന്ധികളോടും ഐക്യപ്പെടാനുള്ള മാധ്യമമാണ് സിനിമ. ഏകാധിപത്യ ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനും അതുവഴി വിശ്വമാനവികതയുടെ സന്ദേശത്തോട് ഐക്യപ്പെടാനും സിനിമ എന്ന കലാരൂപത്തിലൂടെ സാധിക്കും. മൂന്നാംലോക രാജ്യങ്ങളിലെ സിനിമകള്‍ അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം. വക്തമാക്കി 

మరింత సమాచారం తెలుసుకోండి: