പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ച സിനിമാ പ്രവർത്തകർക്കെതിരെ ഫേസ്‌ബുക്കിലൂടെ യുദ്ധം തുടങ്ങിവെച്ച യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ആഷിഖ് അബുവിനും കൂട്ടർക്കുമെതിരെ വീണ്ടും രംഗത്ത്. 

 

 

 

സിനിമ കാർക്കെതിരെ സന്ദീപ് പോസ്റ്റിട്ടത് വലിയ പ്രധിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇപ്പോൾ സന്ദീപ് വാര്യർ ആഷിഖ് അബുവും കൂട്ടരും സംഘടിപ്പിച്ച സംഗീത നിശയിൽ തട്ടിപ്പ് ആരോപിച്ചു കൊണ്ടാണ് തുടർപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സന്ദീപ് വാര്യരുടെ പുതിയ ആരോപണം കൊച്ചയിൽ ആഷിഖ് അബു, സയനോര ഫിലിപ്പ്, ബിജി ബാൽ, ഷഹബാസ് അമൻ എന്നിവരുടെ നേത്യത്വത്തിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നവംബർ ഒന്നിന്  നടത്തിയ സംഗീത നിശയെ കുറിച്ചാണ്.

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഗീത പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം സംഭാവന ചെയ്യുമെന്ന്  സംഘാടകർ അന്ന് പറഞ്ഞിരുന്നു. പരിപാടിയിലൂടെ ലഭിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ എന്നാണ് സന്ദീപ് വാര്യർ ചോദിക്കുന്നത്. ഉണ്ടെങ്കിൽ എന്ന് കൈമാറിയെന്നും അതിന്റെ രേഖ പുറത്ത് വിടാനും സന്ദീപ് ആവശ്യപെടുന്നു.

 

 

 

അല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലമായി കണക്ക് പുറത്തു വിട്ടില്ലെന്നും സന്ദീപ് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക എന്നതായിരുന്നു സംഗീത നിശയുടെ ഉദ്ദേശം. ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ ഒന്നിന് എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. പരിപാടിയുടെ പ്രൊമോഷൻ മലയാളത്തിലെ മെഗാ സ്റ്റാർ ഉൾപ്പെടെ മുഴുവൻ പേരും സൗജന്യമായി   ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

 

കൂടാതെ സെന്റിമെൻസിന്റെ പേരിൽ മലയാളത്തിലെ മുഴുവൻ സംഗീതജ്ഞരും ലൈറ്റ് ആൻഡ് സൗണ്ട് മുതൽ ക്യാമറ വരെയുള്ള മുഴുവൻ വിഭാഗങ്ങളും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സൗജന്യമായി സേവനം ചെയ്തു എന്നും സന്ദീപ് പറഞ്ഞു. നാട്ടുകാരുടെ സെന്റിമെൻസിൽ ആണ് ഇവർ പണ്ടേ കയറിപ്പിടിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ഒപ്പം സ്റ്റേഡിയം ഹൗസ്ഫുൾ ആയിരുന്നെന്നും തന്റെ അറിവിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണം ആയതിനാൽ രാജീവ് ഗാന്ധി സ്റ്റേഡിയവും സൗജന്യമായാണ് വിട്ടുകൊടുത്തതെന്നും സന്ദീപ് പോസ്റ്റിൽ കുറിച്ചു. എന്നിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയോ എന്ന ചോദ്യാണ് സന്ദീപ് വാര്യർ ഉയർത്തുന്നത്.

 

 

അതേസമയം വലിയ വിവാദങ്ങൾക്ക്  തിരികൊളുത്തിയിരിക്കുകയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായി കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിച്ച സിനിമ പ്രവർത്തകർക്കെതിരേയുള്ള യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണം. ബിജെപി നേതൃത്വം തള്ളി പറഞ്ഞിട്ടും തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകായണ് സന്ദീപ് വാര്യർ.

 

 

തൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും  ഭീഷണിയായി തോന്നുന്നെങ്കിൽ അത് നികുതി അടക്കാത്തതിനാലാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ സിനിമ സംഘത്തിന് നേരെ  മറ്റൊരു ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത് എത്തിയിരിക്കുന്നത്.

 

 

എന്നാൽ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ഇന്നലെ പൗരത്വനിയമ ഭേദഗതിക്കെതിരായി പ്രതിഷേധിച്ച സിനിമാ പ്രവർത്തകരോടുള്ള സന്ദീപ് വാര്യരുടെ പ്രതികരണം പാർട്ടി നിലപാടല്ലെന്ന്  വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്‌ബുക്കിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണെന്ന് എംടി രമേശും പറഞ്ഞു.

మరింత సమాచారం తెలుసుకోండి: