വരനെ ആവശ്യമുണ്ട് എന്ന ചിത്രം മികച്ച രീതിയിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ്. ഹൗസ്ഫുളായ ചിത്രത്തിന് വാൻ സ്വീകാര്യതയാണ് തീയേറ്ററുകളിൽ ലഭിക്കുന്നത്.  സുരേഷ് ഗോപി ശോഭന ജോഡികള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.

 

 

     എന്നാലിപ്പോൾ ചിത്രത്തിന്റെ ആരും ശ്രദ്ധിക്കാത്ത ഒരുപക്ഷെ സംവിധായകൻ പോലും  ശ്രദ്ധിക്കാത്ത ഒരു പ്രത്യേകതയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഒരു പ്രേക്ഷകന്റെ സോഷ്യൽ മീഡിയ കുറിപ്പാണ് ഈ ചർച്ചകൾക്കെല്ലാം വഴിവെച്ചിരിക്കുന്നത്.

 

 

 

    അനൂപ് സത്യന്റെ ആദ്യ ചിത്രവും സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രവും തമ്മിലുള്ള രസകരമായ ഒരു സാമ്യത ചൂണ്ടിക്കാണിക്കുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകന്‍. വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയേറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ എന്ന് പറഞ്ഞാണ് ഈ പ്രേക്ഷകന്റെ കുറിപ്പ് ആരംഭിക്കുന്നത്.

 

 

 

    ഇതിലൂടെ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു എന്നും ഈ പ്രേക്ഷകൻ കുറിപ്പിൽ എഴുതിയിട്ടുണ്ട്. ശേഷമാണ് കാര്യം വെളിപ്പെടുത്തുന്നത്. 1982-ലാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത്.

 

 

 

     ഈ കഴിഞ്ഞ ഏഴാം തീയതിയായിരുന്നു സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട്  എന്ന ചിത്രം റിലീസായത്. മകന്റെ ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍ 1982 ലെ സത്യന്‍ അന്തിക്കാഡിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണത്തിലെ പരസ്യത്തില്‍ നല്കിയ വാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു.

 

 

 

    ഈ സാമ്യമാണ് സോഷ്യൽ മീഡിയയിലൂടെ ഈ പ്രേക്ഷകൻ പുറത്തുവിട്ടിരിക്കുന്നത്. യാദൃച്ഛികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അതായത് അനൂപ് സത്യന് അറിയില്ലായിരിക്കും എന്നും അച്ഛന് അതായത് സത്യൻ അന്തിക്കാടിന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ എന്തോ എന്നും ഈ പ്രേക്ഷകൻ കുറിപ്പിൽ ചോദിക്കുന്നുണ്ട്.

 

 

 

    മകന്റെയും അച്ഛന്റെയും ചിത്രങ്ങളിലെ സാമ്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ഇത് ഇരുവരും അറിഞ്ഞു കൊണ്ടാണോ അതോ അവിചാരിതമായി സംഭവിച്ചതാണോ എന്ന ചോദ്യങ്ങൾ കുറിപ്പിനൊപ്പം ഉയരുന്നുണ്ട്. എന്നാൽ സത്യാവസ്ഥ എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.

 

 

     സത്യം അറിയണമെങ്കിൽ സത്യൻ അന്തിക്കാടും അനൂപ് സത്യനും തന്നെ മനസ് തുറക്കേണ്ടിയിരിക്കുന്നു. ചിത്രത്തിന് അച്ഛനും മകനും അറിഞ്ഞു നൽകിയ പേരാണോ എന്നറിയാൻ ഇരുവരുടെയും മറുപടിക്കായി കാത്തുനിൽക്കുകയാണ് സിനിമ ആരാധകർ. കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിച്ചെത്തുന്നു എന്നതാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

 

 

 

     ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ജോഡികളായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നു.

మరింత సమాచారం తెలుసుకోండి: