ബോളിവുഡ് നടി വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു അവര്‍. ബുധനാഴ്ച വൈകുന്നേരത്തോടെ അസുഖം കൂടി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കുറേ നാളുകളായി ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു വിദ്യ.

1974 ലാണ് വിദ്യാ സിന്‍ഹ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. രാജ കാക ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. അതേ വര്‍ഷം പുറത്തിറങ്ങിയ ബാസു ചാറ്റര്‍ജിയുടെ രാജ്നിഗന്ധയില്‍ അമോള്‍ പലേക്കര്‍ക്കൊപ്പവും വിദ്യ അഭിനയിച്ചു.  ഒട്ടേറെ മികച്ച ചിത്രങ്ങളിൽ വിദ്യ അഭിനയിച്ചു. 

మరింత సమాచారం తెలుసుకోండి: