ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക്ഡൗണിന് കോവിഡിന്റെ ഭീകരത ഏറ്റവും അനുഭവിച്ച ഇറ്റലി ഇതാദ്യമായി അയവ് വരുത്തി.

മെയ് നാലു മുതല്‍ ഇറ്റലിയില്‍ കാര്യങ്ങള്‍ തിരിച്ചു വന്നു തുടങ്ങുമെന്ന് പ്രധാനമന്ത്രി ഗ്വിസപ്പെ കോണ്ടോ പറഞ്ഞു. അതേസമയം സാമൂഹ്യ അകലം, മാസ്‌ക്ക് എന്നിവ നിര്‍ബ്ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധു വീടുകള്‍ സന്ദര്‍ശനത്തില്‍ ആള്‍ക്കാരുടെ എണ്ണം കുറയ്ക്കണം, മാസ്‌ക്കുകള്‍ ധരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബ്ബന്ധമാക്കി.

 

പുതിയതായി രോഗികളും മരണവും കുറഞ്ഞതോടെയാണ് ഏഴാഴ്ചകള്‍ നീണ്ടു നിന്ന ലോക് ഡൗണാണ് ഇറ്റലി അയച്ചത്. മെയ് 4 മുതലായിരുന്നു ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വരും. പാര്‍ക്കുകള്‍ തുറക്കും പക്ഷേ സ്‌കൂളുകളും മറ്റും സെപ്തംബറിലേക്ക് തുറക്കൂ. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് ഇറ്റലി. 26,644 പേരാണ് മരണമടഞ്ഞത്

ഞായറാഴ്ച ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 260 മരണം മാത്രമായിരുന്നു. മാര്‍ച്ച് 14 മുതല്‍ കണ്ട ഏറ്റവും താഴ്ന്ന മരണനിരക്കാണ് ഇത്.

പുതിയതായി ഉണ്ടാകുന്ന കേസുകളുടെ എണ്ണവും കൂറഞ്ഞു.

സ്വന്തം മേഖലയില്‍ മാത്രമായിരിക്കും ആള്‍ക്കാര്‍ സഞ്ചരിക്കാന്‍ അനുവാദം. സംസ്‌ക്കാരം പോലെയുള്ള ചടങ്ങുകളില്‍ 15 പേരില്‍ കൂടരുത്.

അത്‌ലറ്റുകള്‍ക്ക് പരിശീലനം തുടങ്ങാം. സ്‌പോര്‍ട്‌സ് കാര്യങ്ങള്‍ വീടിനുള്ളില്‍ ചെയ്യാം എന്നാൽ വിശാലമായ സ്ഥലത്ത് ഇത് അനുവദിക്കില്ല. 

മെയ് 4 മുതല്‍ ബാറുകളും റെസ്‌റ്റോറന്റുകളും തുറക്കാം പക്ഷേ ഭക്ഷണം വീട്ടിലോ ഓഫീസിലോ മാത്രം തയ്യാറാക്കണമെന്ന് മാത്രം. എന്നിരുന്നാലും ബാറുകളും റസ്‌റ്റോറന്റുകളും ബാര്‍ബര്‍ഷോപ്പുകളും ബ്യൂട്ടി സലൂണുകളുമെല്ലാം ജൂണ്‍ 1 നേ തുറക്കൂ എന്നാണ് ഇപ്പോൾ  പ്രതീക്ഷിക്കുന്നത്.

അതേസമയം ചില്ലറ വില്‍പ്പന കടകളും മ്യൂസിയം, ലൈബ്രറികള്‍ എന്നിവ മെയ് 18 മുതല്‍ തുറന്നാല്‍ മതിയെന്നാണ് നേരത്തേ തീരുമാനം എടുത്തിരിക്കുന്നത്.

സ്‌പോര്‍ട്‌സ് ടീമുകള്‍ക്കും കൂട്ടം ചേര്‍ന്നുള്ള പരിശീലനം മെയ് 18 മുതലേ അനുവാദമുള്ളൂ. അതേസമയം വിഖ്യാത ഫുട്‌ബോള്‍ ലീഗായ സീരി എ സംബന്ധിച്ച പ്രഖ്യാപനമില്ല. സാമൂഹ്യ അകലം മാസങ്ങളോളം തുടരേണ്ടി വരുമെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. മൂന്നടിയെങ്കിലും അകലം പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

మరింత సమాచారం తెలుసుకోండి: