ദോഹയില്‍ നിന്ന് പ്രവാസികളുമായി വിമാനം ഇന്ന് തിരുവനന്തപുരത്ത് എത്തും.

182 മലയാളികളാണ് ദോഹയില്‍നിന്ന് ഞായറാഴ്ചയെത്തുന്ന വിമാനത്തിലുണ്ടാകുക. രാത്രി 10.45-ഓടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കി .

 

 

 

 

വിമാനത്തില്‍നിന്ന് 20 പേരെ വീതമാണ് പുറത്തിറക്കുക. 

ഒരു മീറ്റര്‍ ദൂരം പാലിച്ചായിരിക്കും ഇവരെ ഊഷ്മാവ് പരിശോധിക്കാന്‍ നിര്‍ത്തുക. എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ തെര്‍മല്‍ ഇമേജ് സ്‌കാനര്‍ ഉപയോഗിച്ചാകും പരിശോധന.

 

 

രോഗലക്ഷണങ്ങള്‍ ഉള്ളവരെ അപ്പോള്‍ത്തന്നെ ആംബുലന്‍സിലേക്കു മാറ്റും. 10 ആംബുലന്‍സുകള്‍ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.

രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാരെ വിമാനത്താവളത്തിലെ പതിവു പരിശോധനകള്‍ക്ക് അയയ്ക്കും. അസി.

കമ്മിഷണര്‍ എസ്.ബി.അനിലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഉദ്യോഗസ്ഥരാണ് കസ്റ്റംസ് പരിശോധനകള്‍ നടത്തുക.

 

ഇവരുടെ ലഗേജുകള്‍ കണ്‍വേയര്‍ ബെല്‍റ്റില്‍ ഇടുന്നതിനു    മുന്‍പുതന്നെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തും.

 

യാത്രക്കാരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി.   യുടെ 15 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കാണ് ബസുകള്‍ നല്കുക. 

 

ബസില്‍ യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഗതാഗതവകുപ്പ് ടാക്സി ഏര്‍പ്പെടുത്തും.

 

 

ശനിയാഴ്ച രാവിലെ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആര്‍.കറുപ്പസ്വാമി, അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.    സ്റ്റാന്‍ലി, വിമാനത്താവള ഡയറക്ടര്‍ സി.വി.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.

 

 

మరింత సమాచారం తెలుసుకోండి: