മഹാരാഷ്ട്രയിൽ കനത്ത നാശം വിതച്ചു മഴ തുടരുന്നു. ലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് 12 പേര്‍ മരിച്ചു. മഴമൂലമുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം  പതിനാറ് പേരാണ് കൊല്ലപ്പെട്ടത്.മരണ സംഖ്യ ഇനിയും ഉയരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.  കനത്ത മഴ തുടരുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. മുംബൈയില്‍ ഇന്ന് പൊതു അവധി മുംബെെ വിമാനത്താവളത്തിൽ 52 വിമാനങ്ങൾ റദ്ദാക്കി, 54 എണ്ണം വഴി തിരിച്ചുവിട്ടു.  മഴയെ തുടർന്ന് മുംബൈയിൽ പ്രഖ്യാപിച്ച പൊതു അവധി രണ്ടുദിവസത്തേയ്ക്ക് നീട്ടിയേക്കും എന്നാണ് സൂചന. 

ഒരുദിവസം കൊണ്ട് ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയാണ് കഴ്ഞ്ഞദിവസങ്ങളിൽ മുംബൈയിൽ പെയ്തിറങ്ങിയത്. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. അടിയന്തര സഹായത്തിനായി  നാവിക സേന തീരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമേ മറാത്തവാഡ, വിദർഭ മേഖലകളിലും ശക്തമായി മഴ തുടരുകയാണ്. 

 

మరింత సమాచారం తెలుసుకోండి: