ഓണം വില്പന ഉഷാറാക്കിയതോടെ സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകൾ ഇത്തവണ നേടിയത് 19.88 കോടി രൂപ. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് ഒരുക്കിയ ഓണച്ചന്തകളിലൂടെയാണ് ഇത്രേം രൂപക്ക്  വിറ്റഴിച്ചത്. പഞ്ചായത്ത് തലത്തിൽ 16.01 കോടി രൂപയും മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ 3.87 കോടി രൂപയുമാണ് ഓണച്ചന്തകളിലൂടെ നേടിയത്.

കഴിഞ്ഞ വർഷം മൂന്നു കോടി രൂപയും 2017-ൽ 27 കോടി രൂപയുമായിരുന്നു ഓണച്ചന്തകളിൽനിന്നുള്ള വരുമാനം. ഇത്തവണ ഓണത്തിന് 15-20 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിട്ടിരുന്നത്. ഉദ്ദേശിച്ച വില്പനനേട്ടം കൈവരിക്കാനായെന്നും മികച്ച പ്രതികരണമാണ് ഓണച്ചന്തകൾക്ക് ലഭിച്ചതെന്നും കുടുംബശ്രീ സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫീസർ എൻ.എസ്. നിരഞ്ജന അറിയിച്ചു.

మరింత సమాచారం తెలుసుకోండి: