പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ച് ബിഹാറിലെ അനന്ത്പൂരിലെ  ഗ്രാമവാസികൾ. തങ്ങൾക്ക്‌ മോദി ദൈവമാണെന്ന് അവർ വ്യക്തമാക്കി. ഹനുമാന്റെ  പ്രതിഷ്‌ഠയ്ക്കൊപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. മോദിയുടെ പിറന്നാൾ  ദിവസമാണ് ഗ്രാമ വാസികൾ പ്രതിഷ്‌ഠ നടത്തിയത്. 

              മോദി ഗ്രാമത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ നാട്ടുകാർ ദൈവമായി കാണാനുള്ള പിന്നിലെ കാരണങ്ങൾ. ഗ്രാമവാസികൾ അദ്ദേഹത്തിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയും, ആശംസകൾ  അറിയിക്കുകയും ചെയ്തു. ഒരു മെറ്റൽ റോഡുപോലുമില്ലാതിരുന്ന ഒരു അവസ്ഥ തങ്ങൾക്കുണ്ടായിരുന്നെന്നും, സർക്കാർ ഞങ്ങൾക്ക് നേരെ മുഖം തിരിച്ചിരുന്നതും പതിവായിരുന്നു എന്നും അവർ പറഞ്ഞു. എന്നാൽ മോദി പ്രധാന മന്ത്രിയായി രണ്ടു വർഷത്തിനുള്ളിൽ റോഡും വൈദ്യുതി കണക്ഷനും ലഭിച്ചിരുന്നു എന്ന് അവർ പറഞ്ഞു.ഞങ്ങൾക്ക് ആദ്ദേഹം ദൈവത്തിനു തുല്യമാണെന്നും അവർ പറഞ്ഞു. അതു കൊണ്ടാണ് അദ്ദേഹത്തിന് ഉചിതമായ സ്ഥലം നൽകിയതെന്നും പ്രദേശവാസികൾ  പറഞ്ഞു. ഇരുന്നാൽ ബിഹാർ രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാനായുള്ള ബിജെപി യുടെ പാർട്ടി തന്ത്രമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

మరింత సమాచారం తెలుసుకోండి: