ന്യൂഡൽഹി : പൊതു പ്രവർത്തകരും,രാഷ്ട്രീയ പ്രവർത്തകരും ജനങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞു പരിഹാരം കണ്ടെത്തി പ്രവർത്തിക്കണം എന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷകൾ അനുദിനം വളരുകയാണെന്നും ,അവ തിരിച്ചറിഞ്ഞില്ലെങ്കിൽ വിജയിക്കില്ലായെന്നും, അവരിലേക്ക്‌ ആഴ്ന്നിറങ്ങാൻ യാത്രകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

           മാതൃഭൂമി മാനേജിങ് ഡയറക്ടർ എം പി വീരേന്ദ്രകുമാർ രചിച്ച "ഹൈമവതഭൂവിൽ"എന്ന യാത്ര വിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ "ഹിമാലയൻ ഓഡീസിയുടെ" പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

          ഏതു തരത്തിലുള്ള തീർഥാടനവും അറിവ് നൽകുന്നതാണെന്നും, താൻ പൊതുപ്രവർത്തനത്തിനിറങ്ങിയത് രാജ്യം മുഴുവൻ യാത്ര ചെയാനാണെന്നും,ഇതുവരെ 582 ജില്ലകൾ താൻ സന്ദർശിച്ചെന്നും പറഞ്ഞു . യാത്രകളിൽ ജനങ്ങളോട് അടുത്തിടപഴകാറുണ്ടെന്നും, യാത്രകളിൽ നിന്ന് ലഭിക്കുന്ന അറിവ് രാജ്യത്തെ കുറിച്ച് സംസാരിക്കാൻ കൂടുതൽ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

మరింత సమాచారం తెలుసుకోండి: