പൂനെ: വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനം അർഹിക്കുന്നതായി കോൺഗ്രസ് നേതാവ് ശശിതരൂർ എം പി.  പൂനെയിൽ, ആൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രധാനമന്ത്രി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ബഹുമാനം അർഹിക്കുന്നു, കാരണം അദ്ദേഹം അവിടെ ഇന്ത്യ എന്ന രാജ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ നാട്ടിൽ വരുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ശശി തരൂർ പറഞ്ഞു.

 "ഹൗഡി മോദി" സംഗമത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെയായിരുന്നു  ശശി തരൂരിന്റെ ഈ പ്രസ്താവന.

     രാജ്യത്ത് പൊതുഭാഷ വേണമെന്ന ബിജെപി നയത്തെ ശശി തരൂർ  വിമർശിച്ചു. ഹിന്ദു, ഹിന്ദുസ്ഥാൻ, ഹിന്ദി  എന്ന ബിജെപി യുടെ നിലപാട് രാജ്യത്തിന് അപകടകരമാണെന്നും, ത്രി ഭാഷ സംസ്കാരമാണ് നാം പിന്തുടരേണ്ടതെന്നും  ആദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളിൽ ആശയ വിനിമയം നടത്താനുള്ള നൈപുണ്യം നാം ഓരോരുത്തരും നേടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

     മതത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നത് ഹൈന്ദവതയ്ക്കും ശ്രീരാമനും അപമാനകരമാണ് .കേരളത്തിൽ വിവിധ ജാതി മത വിഭാഗങ്ങൾക്കിടയിൽ വേർതിരിവ്- വ്യത്യാസം ഇല്ല.  എന്നാൽ മഹാരാഷ്ടയിൽ എന്തുകൊണ്ട് അങ്ങനെയാകുന്നില്ല എന്ന് ശശി തരൂർ ചോദിച്ചു. 

మరింత సమాచారం తెలుసుకోండి: