ഹൂസ്റ്റൺ : "ഹൗഡി മോദി" സംഗമ വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപും ടെക്സസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോട് സംവദിച്ചു. സമ്മേളനത്തിലെ ട്രംപിന്റെ സാന്നിധ്യം ഇന്ത്യൻ-യുഎസ് ബന്ധത്തിന്റെ ആഴത്തിന് സാക്ഷ്യമാണെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു ."അടുത്ത തവണയും ട്രംപ്"എന്ന വാചകം മോദി ആവർത്തിച്ച്, ഒരിക്കൽ കൂടി ട്രംപ് പ്രസിഡന്റ്‌ ആകണം എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. ഇന്ത്യ ആകുന്ന എന്റെ കുടുംബത്തെ ഞാൻ താങ്കൾക്ക് പരിചയപ്പെടുത്തുന്നു എന്നും അദ്ദേഹം കൂടി ചേർത്തു.  

മോദിയുടെ കീഴിൽ ഇന്ത്യ ഇപ്പോൾ പുരോഗതിയിലേക്ക് കുതിച്ചുയരുകയാണെന്നും, ഇരു രാജ്യങ്ങളുടെയും പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഭീകരതയ്ക്കെതിരെ ഒത്തു ചേർന്ന് പോരാടുമെന്നും ട്രംപ് പറഞ്ഞു. മോദിയുടെ  നല്ല വാക്കുകൾക്ക് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. മാത്രമല്ല ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം ട്രംപ് പ്രകടിപ്പിക്കുകയും ചെയ്തു."ഹൗഡി മോദി"എന്ന് ചോദിച്ചാൽ ഇന്ത്യയിൽ എല്ലാം ഗംഭീരമെന്നു പറയുമെന്ന് മലയാളത്തിൽ ഉൾപ്പെടെ വിവിധ  ഭാഷകളിലായി മോദി സദസിനോട് പറഞ്ഞു. "ഹൗഡി മോദി" സംഗമം വർണാഭമായ പാരിപാടികളോടെ ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിലാണ് നടന്നത്. അരലക്ഷത്തിലേറെ ഇന്ത്യക്കാർ ചടങ്ങിൽ പങ്കെടുത്തിരുന്നു

మరింత సమాచారం తెలుసుకోండి: