ഇടുക്കിയില്‍ ഭൂമി വിനിയോഗം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ധര്‍ണ സംഘടിപ്പിക്കാനാണ് തീരുമാനം. പുതിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം. ഇടുക്കിയ്ക്ക് മാത്രമാണ് ഉത്തരവ് ബാധകമെന്നും കേരളത്തിലെ മറ്റു ജില്ലകള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ബാധകമല്ലെന്നും പ്രതിപക്ഷം ചോദിക്കുന്നു. ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഓഗസ്റ്റ് 22നാണ് പുറത്തിറങ്ങിയത്. ഉത്തരവ് പ്രകാരം 15 സെന്റിന് മുകളിലുള്ള സ്ഥലങ്ങളിലെ നിര്‍മാണങ്ങളും 1500 ചതുരശ്രമീറ്ററിന് മുകളിലെ കെട്ടിടങ്ങളും സ്ഥലവും ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനാകും.കെട്ടിട നിര്‍മാണ അനുമതി ലഭിക്കാന്‍ ഇനി മുതല്‍ റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി നിര്‍ബന്ധമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇടുക്കിയോടുള്ള അവഗണന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം

మరింత సమాచారం తెలుసుకోండి: