വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീരിലെ നേതാക്കളെ ഓരോരുത്തരായി മോചിപ്പിക്കുമെന്ന് അധികൃതര്‍. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കമുള്ളവരാണ്  ഇപ്പോൾ വീട്ടുതടങ്കലില്‍ കഴിയുന്നത്. മുന്‍ മുഖ്യമന്ത്രിയും ലോക്‌സഭാംഗവുമായ ഫാറൂഖ് അബ്ദുള്ളയെ പൊതുസുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റു ചെയ്ത് തടവിലാക്കിയിട്ടുള്ളത്. 

ഓരോരുത്തരെക്കുറിച്ചും വ്യക്തിപരമായ വിലയിരുത്തിയ ശേഷമാവും മോചിപ്പിക്കുകയെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു ജമ്മു മേഖലയിലെ നേതാക്കളെ അധികൃതര്‍ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരിലെയും നേതാക്കളെ മോചിപ്പിക്കുമെന്ന സൂചന അധികൃതര്‍ നല്‍കിയിട്ടുള്ളത്.

మరింత సమాచారం తెలుసుకోండి: