ന്യൂഡൽഹി: ഗുരുനാനാക്ക് ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ കർതാർപൂർ സാഹിബ് ഗുരുദ്വാര, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് സന്ദർശിക്കും. കർതാർപൂർ സന്ദർശിക്കാനുള്ള പാക്കിസ്ഥാന്റെ ക്ഷണം മൻമോഹൻസിങ് സ്വീകരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംങുമായുള്ള കൂടികാഴ്ച്ചയിലാണ് മൻമോഹൻസിങ് പാക് ക്ഷണം സ്വീകരിക്കാൻ തീരുമാനിച്ചത്. 

 

കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മൂദ് ഖുറേഷിയാണ് നവംബർ ഒൻപതിനു നടക്കുന്ന ചടങ്ങിലേയ്ക്ക് മോഹൻസിങിനെ ക്ഷണിച്ചത്. മൻമോഹൻസിങിനെ സംബന്ധിച്ചിടത്തോളം കർതാർപൂർ വിശ്വാസത്തിന്റെ വിഷയം കൂടിയാണ്. സിഖ് വിഭാഗത്തിന്റെ നേതാവ് എന്നനിലയിലാണ് മൻമോഹൻസിങിനെ ക്ഷണിച്ചതെന്നും ഖുറേഷി പറഞ്ഞു. ചടങ്ങിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമേദിയെ പാക്കിസ്ഥാൻ ക്ഷണിച്ചിട്ടില്ല

మరింత సమాచారం తెలుసుకోండి: