ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടാൻ ഇന്ത്യ - ചൈന ഉച്ചകോടിയിൽ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. വർദ്ധിച്ചു വരുന്ന ഭീകരത ചെറുക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചർച്ചയിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് വ്യക്തമാക്കിയതായും ഗോഖലെ അഭിപ്രായപ്പെട്ടു.  ഭീകരത നേരിടേണ്ടത് അനിവാര്യമെന്ന് രണ്ടു നേതാക്കളും ചർച്ചയിൽ വ്യക്തമാക്കി. ജനസംഖ്യയുടെയും രാജ്യത്തിൻ്റെ വലുപ്പത്തിൻ്റെയും കാര്യത്തിൽ ഇന്ത്യയും ചൈനയും വ്യത്യസ്‌തരല്ല. എന്നാൽ ഇരു രാജ്യങ്ങളും വൈവിധ്യങ്ങളുടെ കാര്യത്തിൽ സമ്പന്നരാണെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ജമ്മു കശ്‌മീർ വിഷയം ഉച്ചകോടിയിൽ ചർച്ചയായില്ല. ഇന്ത്യയുടെയും ചൈനയുടെയും പരമാധികാരം മാനിച്ചാണ് ചർച്ചകൾ മുന്നേറിയത്. കശ്‌മീർ തർക്കത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. മേഖലയിലെ പ്രശ്‌നങ്ങളിൽ ഇരു രാജ്യങ്ങൾക്കും വ്യക്തമായ ധാരണയുണ്ട്. കശ്‌മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഗോഖലെ കൂട്ടിച്ചേർത്തു. അതേസമയം ഉച്ചകോടിയിലൂടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൻ്റെ പുതിയ യുഗമാണ് പിറന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. തർക്കത്തിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കും എന്നും ഉള്ള തീരുമാനം അദ്ദേഹം അറിയിച്ചു. 

మరింత సమాచారం తెలుసుకోండి: